ഫെയ്‌സ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി പരാതി
Dec 29, 2015, 12:41 IST
മലപ്പുറം: (www.kvartha.com 29.12.2015) ഫെയ്‌സ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി പരാതി. കാളികാവ് പൂങ്ങോട് സ്വദേശികളായ 15, 17 വയസുകളുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ത്ഥികളെ വശീകരിച്ച് പാലക്കാട് അലനല്ലൂര്‍ സ്വദേശി ഉസ്മാന്‍ എന്നയാള്‍ എറണാകുളത്ത്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഉസ്മാന്‍ കുട്ടികളെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ ബന്ധുക്കള്‍ പാലക്കാടും കാളികാവിലും പൊലീസിന് പരാതി നല്‍കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വലവീശിപ്പിടിച്ച് പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന മാഫിയ സംഘങ്ങള്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ടാബ്, മൊബൈല്‍ ഉപയോഗങ്ങള്‍ കുട്ടികളില്‍ പോലും വ്യാപകമായത് ഇത്തരം മാഫിയകള്‍ക്ക് സൗകര്യമായിരിക്കുകയാണ്.
Keywords: Malappuram, Facebook, Kerala, Abuse, Child .

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.