പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍; 3പേര് അറസ്റ്റില്‍
Jul 6, 2012, 16:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍ : പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി ഗുരുതരനിലയിലായ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെന്ന് സംശയിക്കുന്ന ഏതാനും പേര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പെരിങ്ങോം പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ പെരിങ്ങോം, അരവഞ്ചാല്‍ എന്നിവിടങ്ങളില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ ഹൈസ്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളായ രണ്ടുപേരെയാണ് മാനസികനിലതെറ്റിയ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ മൂന്നുപേരെ പെരിങ്ങോം പോലീസ് അറസ്റ്റു ചെയ്തു. അരവഞ്ചാല്‍ കീപ്പാട്ടുവയലിലെ മാപ്പിടിച്ചേരി ഹൗസില്‍ രതീഷ് എന്ന കുട്ടന്(21), പാട്ടുപറയില് ഹൗസില്‍ റിവിന് എന്ന കുട്ടാച്ചി(22), മനയ്ക്കല്‍ കുടുയില്‍ ഹൗസില്‍ അജു(24) എന്നിവരാണ് അറസ്റ്റിലായത്.
ഇരുപതോളം പേര് അടങ്ങുന്ന സംഘമാണ് വിദ്യാര്‍ത്ഥികള പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാര്‍ത്ഥികളെ വിദഗ്ധമായി വലയില്‍ വീഴ്ത്തിയാണ് പകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന്റെ രംഗങ്ങള്‍ മൊബൈല്‍ ഫോണിലും വീഡിയോയിലും പകര്‍ത്തി വില്‍പ്പന നടത്തുകയാണ് ഈ സംഘം ചെയ്യുന്നതെന്നാണ് വിവരം.
മൊബൈല്‍ ഫോണില്‍ നീലചിത്രം കാണിച്ച് അതുപോലെയുള്ള രംഗങ്ങള്‍ വിദ്യാര്‍ത്ഥികളെകൊണ്ട് ചെയ്യിക്കുകയായിരുന്നു. പീഡനത്തിനിരയായ ഒരു വിദ്യാര്‍ത്ഥിക്ക് മാനസികനില തെറ്റിയതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിങ്ങോം പോലീസ് അന്വേഷണം നടത്തി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: Payyannur, Molestation, Kannur, Kerala, Arrest, Mobile video, Students
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.