പൊലീസ് ചമഞ്ഞെത്തിയ യുവാവ് വയോധികയുടെ മാല കവര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൊലീസ് ചമഞ്ഞെത്തിയ യുവാവ് വയോധികയുടെ മാല കവര്‍ന്നു
ചെങ്ങന്നൂര്‍: പൊലീസ് ചമഞ്ഞെത്തിയ യുവാവ് വയോധികയുടെ മാല കവര്‍ന്നു. പൊലീസ് വേഷത്തിലെത്തിയ യുവാവ് കൊല്ലകടവ് മുസ്ലീം പള്ളിക്ക് പിന്നില്‍ മാടക്കട നടത്തുന്ന വല്യേഴത്ത് ചെല്ലമ്മയുടെ (65) രണ്ടേകാല്‍ പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്.

യുവാവ് പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം സ്ഥലത്ത് മദ്യപരുടെ ശല്യമുണ്ടോയെന്ന് ചെല്ലമ്മയോട് ചോദിച്ചു. ശല്യമില്ലെന്ന് പറഞ്ഞതോടെ യുവാവ് മൊബൈല്‍ ഫോണില്‍ ആരോടോ ഇക്കാര്യങ്ങള്‍ വിശദികരിച്ചു. പിന്നീട് ചെല്ലമ്മയോട് സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് എടുക്കാന്‍ തുനിയവേ ചെല്ലമ്മയുടെ കരണത്ത് അടിച്ച ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് റോഡില്‍ കാത്തുകിടന്ന മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപെടുകയായിരുന്നു. വെണ്മണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: Chellamma, Police, Youth, Shop, Phone, Place, Chengannur, Malayalam Vartha, Malayalam News, Kerala vartha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia