പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലെഞ്ചുമായി നടന്‍ മമ്മൂട്ടി.

 


കൊച്ചി: (www.kvartha.com 15.06.2021) പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലെഞ്ചുമായി നടന്‍ മമ്മൂട്ടി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഫോണ്‍ ഇല്ലാതെ വഴിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് കരുതലുമായാണ് മമ്മൂട്ടിയുടെ ഇടപെടല്‍. 'വിദ്യാമൃതം' എന്നാണ് ക്യാമ്പയിന്റെ പേര്. പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്ണഷാനലിന്റെ പിന്തുണയുമുണ്ട്. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗന്‍ഡേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫേസ്ബുക്കിലൂടെ മമ്മൂട്ടി അറിയിച്ചു.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലെഞ്ചുമായി നടന്‍ മമ്മൂട്ടി.

'സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍,ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു'. എന്ന് ഫേസ്ബുക്കിലൂടെ മമ്മൂട്ടി അറിയിച്ചു. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തത് മൂലം ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്നൂ. ഇനി അത് ഉണ്ടാവാന്‍ പാടില്ല അതുക്കൊണ്ട് വീട്ടില് ഉപയോഗിക്കാതെ ഇരിക്കുന്ന സ്മാര്‍ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ അവര്‍ക്ക് കൈമാറിയാല്‍ അത് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് തങ്ങളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിക്കുമെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കുന്നു. സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കവറിലാക്കി തൊട്ടടുത്തുള്ള 'സ്പീഡ് ആന്‍ഡ് സേഫ് ' കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മാത്രം മതി.



Keywords:  Kerala, Kochi News, Students, Students media, Mammootty, smartphone, Laptop, Mammootty introduce smartphone challenge for poor students.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia