പാമ്പ് പേടിയില്‍ വീടിന് ചുറ്റും വല വിരിച്ച് കഴിയുന്ന കോളനി; ഒരാഴ്ച്ചക്കിടെ പിടിച്ചത് കരിമൂര്‍ഖന്‍ ഉള്‍പ്പെടെ അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ
Feb 6, 2020, 14:54 IST
ആലപ്പുഴ: (www.kvartha.com 06.02.2020) പാമ്പിനെ പേടിച്ച് കഴിയുകയാണ് ആലപ്പുഴ പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനി നിവാസികള്‍. ഒരാഴ്ചയ്ക്കിടെ ഇവിടെ നിന്നും പിടിച്ചത് ഒരു കരിമൂര്‍ഖന്‍ ഉള്‍പ്പെടെ 5 മൂര്‍ഖന്‍ പാമ്പുകളെയാണ്. പാമ്പിനെ പിടിക്കാന്‍ വീടുകള്‍ക്കു ചുറ്റിനും വല വിരിച്ച് പ്രതിരോധം തീര്‍ത്തിരിക്കുകയാണ് ഇവര്‍. കുട്ടികളുള്‍പ്പെടെ 21 കുടുംബങ്ങളാണ് ഇവിടെ പേടിച്ച് കഴിയുന്നത്.
പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ് കോളനി. 21 വീടുകളാണ് കോളനിയിലുള്ളത്. പാമ്ബ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി തുടങ്ങിയിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.
കോളനിക്കു ചുറ്റും പുല്ലുകള്‍ വളര്‍ന്നു കാടായി മാറിയതും തോടുകളില്‍ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണമെന്നു കോളനി നിവാസികള്‍ പറയുന്നു. പഞ്ചായത്ത് റോഡ് നിര്‍മ്മാണം തുടങ്ങിയത് പൂര്‍ത്തിയാക്കാത്തതിനാല്‍ ഗതാഗത സൗകര്യവുമില്ല. വഴി വിളക്കുകള്‍ ഉണ്ടെങ്കിലും തെളിയാത്തത് അപകടസാധ്യത കൂട്ടുകയാണ്. എല്ലാം കൊണ്ടും ഏറെ ദുരിതത്തിലാണ് കോളനിയിലെ ജനങ്ങള്‍.
Keywords: News, Kerala, Alappuzha, Snake, House, Family, Colony, Road, Street Light, Punjayath, Snake Fear Colony
പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ് കോളനി. 21 വീടുകളാണ് കോളനിയിലുള്ളത്. പാമ്ബ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി തുടങ്ങിയിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.
കോളനിക്കു ചുറ്റും പുല്ലുകള്‍ വളര്‍ന്നു കാടായി മാറിയതും തോടുകളില്‍ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണമെന്നു കോളനി നിവാസികള്‍ പറയുന്നു. പഞ്ചായത്ത് റോഡ് നിര്‍മ്മാണം തുടങ്ങിയത് പൂര്‍ത്തിയാക്കാത്തതിനാല്‍ ഗതാഗത സൗകര്യവുമില്ല. വഴി വിളക്കുകള്‍ ഉണ്ടെങ്കിലും തെളിയാത്തത് അപകടസാധ്യത കൂട്ടുകയാണ്. എല്ലാം കൊണ്ടും ഏറെ ദുരിതത്തിലാണ് കോളനിയിലെ ജനങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.