നെല്ലറയുടെനാടായ കേരളത്തിലെ നെല്‍കൃഷി അഞ്ചിലൊന്നായി ചുരുങ്ങുന്നു
Feb 5, 2018, 11:16 IST
ADVERTISEMENT
തിരുവനന്തപുരം:(www.kvartha.com 05/02/2018) കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ സംസ്ഥാനത്തെ നെല്ല് ഉത്പാദനം അഞ്ചിലൊന്നോളമായി ചുരുങ്ങുന്നു. നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ അവതരിപ്പിക്കുന്നതിനിടയില്‍ ഇക്കഴിഞ്ഞ വര്‍ഷവും നെല്‍കൃഷിയുടെ ഭൂവിസ്തൃതിയിലും ഉത്പാദനത്തിലുമുള്ള ഇടിവ് തുടര്‍ന്നതായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക കൃഷിയിനങ്ങളിലും കേരളം പിന്നോട്ടു പോകുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
1980 മുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറഞ്ഞുവരികയാണെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1980ല്‍ എട്ടു ലക്ഷം ഹെക്ടര്‍ ആയിരുന്ന നെല്‍വയലുകളുടെ വിസ്തീര്‍ണം 2016ല്‍ 1.96 ലക്ഷം ഹെക്ടറായും 2017 ല്‍ 1.71 ലക്ഷം ഹെക്ടറായും ചുരുങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ നെല്‍കൃഷിയില്‍ കാല്‍ലക്ഷം ഹെക്ടറിന്റെ കുറവുണ്ടായി. 1980ല്‍ 12.9 ലക്ഷം ടണ്‍ നെല്‍ ഉത്പാദിപ്പിച്ച സംസ്ഥാനം 2016 ല്‍ 5.49 ലക്ഷം ടണ്ണും 2017ല്‍ 4.37 ലക്ഷം ടണ്ണും നെല്ല് ഉത്പാദിപ്പിച്ചു.
2015- 16 ല്‍ 1.96 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി ഉണ്ടായിരുന്നു. ഉത്പാദനം 5.49 ലക്ഷം ടണ്ണും. വരള്‍ച്ച മൂലം സംസ്ഥാനത്തെ പ്രധാന നെല്ലുത്പാദന ജില്ലകളായ പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ഉത്പാദനത്തിലുണ്ടായ കുറവാണ് മൊത്തം ഉത്പാദനത്തെ കഴിഞ്ഞ വര്‍ഷം ബാധിച്ചത്. ആലപ്പുഴയിലെ നെല്ലുത്പാദനം വര്‍ധിക്കുകയും കോട്ടയത്തെ ഉത്പാദനത്തില്‍ നേരിയ കുറവുണ്ടാവുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Paddy farming, Paddy Farming Reduced

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.