നെയ്യാറ്റിന്‍കരയില്‍ കനത്തപോളിങ്; 80.07%

 


നെയ്യാറ്റിന്‍കരയില്‍ കനത്തപോളിങ്; 80.07%


 നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. സമയപരിധിയായ അഞ്ചുമണിവരെ 80.7 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. മിക്ക ബൂത്തുകളിലും സമയപരിധികഴിഞ്ഞും വോട്ടര്‍മാരുടെ നീണ്ട നിര കാണപ്പെട്ടു. ഇവര്‍ക്കും വോട്ട് ചെയ്യാന് അവസരം നല്‍കി. 1960 ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനമാണ്് നെയ്യാറ്റിന്‍കരയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ് നിരക്ക്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് 2006 ലാണ്. 66.06%.

ഒരു വര്‍ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു പോളിങ്. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ പോളിങ് ഒന്‍പതരയോടെ കനത്തു. ആദ്യമണിക്കൂറുകളില്‍ പുരുഷ വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളില്‍ കൂടുതലായും എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോളിങ് യന്ത്രത്തിന്റെ തകരാര്‍മൂലം പോളിങ് വൈകിയിരുന്നു.

തിരുപുറം പഞ്ചായത്തിലെ 96-ാം നമ്പര്‍ ബൂത്ത്, കുളത്തൂരിലെ 104-ാം ബൂത്ത് എന്നിവിടങ്ങളില്‍ അല്‍പനേരം പോളിങ് തടസ്സപ്പെട്ടു. പതിനാറാം ബൂത്തില്‍ ബോര്‍ഡ് എടുത്തുമാറ്റുന്നതിനെച്ചൊല്ലി എല്‍ഡിഎഫ് -യുഡിഎഫ് തര്‍ക്കമുണ്ടായി. പോളിങ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ബോര്‍ഡുകള്‍ എടുത്തു മാറ്റി. ശാസ്താംതല സ്‌കൂളിലെ ബൂത്തിലും എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷമുണ്ടായി. ബൂത്തിനുള്ളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചതാണ് സംഘര്‍ഷത്തിന് കാരണം.

( Updated)

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെയുള്ള സൂചന പ്രകാരം പോളിങ് 80 ശതമാനത്തിലധിക്കും കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ 51 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

ഉച്ചവരെ തിരുപുറം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് (52.0ശതമാനം) രേഖപ്പെടുത്തിയത്. ചെങ്കല്‍ പഞ്ചായത്ത് 51.0 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ നെയ്യാറ്റിന്‍കര മുനിലിപ്പാലിറ്റിയിലും, അതിയന്നൂര്‍ പഞ്ചായത്തിലും 50.3 ശതമാനം വീതമാണ് പോളിങ് രേഖപ്പെടുത്തിയത്. കാരോട് പഞ്ചായത്ത് 50.2 ശതമാനവും കുളത്തൂര്‍ 49.9 ശതമാനവും പോളിങ് രേഖപ്പെടുത്തി.

1,64,856 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 143 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷാസംവിധാനമാണ് ഉപതിരഞ്ഞെടുപ്പിനായി സജ്ജമാക്കിയത്. 70 പ്രശ്‌നസാധ്യതാബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
15 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുന്‍ എംഎല്‍എ ആര്‍ ശെല്‍വരാജും (യുഡിഎഫ്), എഫ് ലോറന്‍സും (എല്‍ഡിഎഫ്) ഒ രാജഗോപാലും (ബിജെപി) തമ്മിലാണ് പ്രധാന പോരാട്ടം.

ത്രികോണ മത്സരത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്.

നെയ്യാറ്റിന്‍കരയില്‍ കനത്തപോളിങ്; 80.07%

Updated

നെയ്യാറ്റിന്‍കര: ആദ്യ മണിക്കൂറില്‍ 15 ശതമാനം പോളിങ്


തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ മുതല്‍ പോളിങ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു. തീരപ്രദേശമായ പൊഴിയൂരിലാണ് കുറഞ്ഞ തിരക്ക് അനുഭവപ്പെട്ടത്. ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ 15 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്.

നെയ്യാറ്റിന്‍കര മുനിസിപ്പലാറ്റി, ചെങ്കല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ പോളിങ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് കാലത്തു തന്നെ വോട്ട് രേഖപ്പെടുത്തി. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതിയന്നൂര്‍ പഞ്ചായത്തിലെ 104ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തടസ്സംമൂലം പോളിങ് അല്‍പനേരം തടസ്സപ്പെട്ടു.

ആകെ 1,64,856 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 143 പോളിങ്ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 69 എണ്ണം പ്രശ്‌നസാധ്യതയുള്ള ബൂത്തുകളാണ്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

 ആകെ 15 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇതില്‍ മുന്‍ എം.എല്‍.എ. ആര്‍. സെല്‍വരാജും (യു.ഡി.എഫ്), എല്‍. ലോറന്‍സും (എല്‍.ഡി.എഫ്) ഓ.രാജഗോപാലും (ബി.ജെ.പി.) തമ്മില്‍ കടുത്ത ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്


.Keywords:  Kerala, Thiruvananthapuram, By-election, Neyyattinkara


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia