നഴ്‌സുമാരുടേത് ചരിത്ര വിജയം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആഹ്ലാദ നൃത്തം വെച്ച് മാലാഖമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21/07/2017) സുപ്രീം കോടതി നിര്‍ദേശ
ത്തിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരം ചരിത്ര വിജയം. കുറഞ്ഞ ശമ്പളം 20,000 രൂപ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം ഒത്തു തീര്‍പ്പായത്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും ആവശ്യമുള്ളവര്‍ എടുത്തുകൊള്ളൂ എന്ന് പറഞ്ഞുകൊണ്ട് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതാവ് ജാസ്മിന്‍ ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചാ വിഷയമായി.

എതിരാളികള്‍ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച് കാണരുതെന്ന് അദ്ദേഹം നഴ്‌സുമാരെ ഓര്‍മ്മിപ്പിക്കുന്നു. പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുത്തില്ലെങ്കില്‍ ആശുപത്രികളില്‍ സമരം തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. കരുതലോടെയിരിക്കുക, ഐക്യം തകര്‍ക്കാന്‍ മുതലാളിമാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

നഴ്‌സുമാരുടേത് ചരിത്ര വിജയം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആഹ്ലാദ നൃത്തം വെച്ച് മാലാഖമാര്‍

22 ദിവസം മുമ്പ് ചെറിയ തോതില്‍ തുടങ്ങിയ സമരം കേരളത്തിലെ നഴ്‌സുമാര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പില്‍ ചെറിയ തോതില്‍ തുടങ്ങിയ സമരം എറണാകുളത്തേക്കും പിന്നീട് കോട്ടയം, പാലക്കാട്, കണ്ണൂര്‍ തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള നഴ്‌സുമാര്‍ ഏറ്റെടുക്കുകയും ജോലി ഉപേക്ഷിച്ച് നിരത്തിലേയ്ക്ക് ഇറങ്ങുകയുമായിരുന്നു.

സമരത്തിനിടയില്‍ പലവട്ടം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെട്ടു. എങ്കിലും തങ്ങള്‍ ജോലിക്കില്ല എന്ന് പറഞ്ഞ് സമരത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു നഴ്‌സുമാര്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യമായി സേവനം ചെയ്യാമെന്നു പറഞ്ഞെങ്കിലും തങ്ങള്‍ ഇനി ശമ്പളം കൂട്ടാതെ ആ കുത്തക മുതലാളികളുടെ ആശുപത്രികളിലേക്കില്ലെന്ന് തന്നെ ഉറപ്പിച്ചു.

ഒരു ഘട്ടത്തില്‍ ഹൈക്കോടതി നഴ്‌സുമാര്‍ക്ക് നേരെ എസ്മ പ്രയോഗിക്കാന്‍ പറഞ്ഞു. ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകള്‍ ഭീഷണി മുഴക്കി. എന്നിട്ടും ജോലി ഉപേക്ഷിച്ച് കൂടുതല്‍ നഴ്‌സുമാര്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം സമര മുഖത്തേക്ക് ഇറങ്ങുന്ന കാഴ്ച്ചയായിരുന്നു കേരളം കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, Court, Salary, Facebook, Hospital, Secretariat, News, Kerala, Nurses strike ended.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia