തൃക്കരിപ്പൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലമായ തൃക്കരിപ്പൂര്‍ മാടക്കാല്‍ പാലം തകര്‍ന്നുവീണു. വലിയപറമ്പ് ദ്വീപുമായി ബന്ധപ്പെടുന്ന പാലമാണ് പൊളിഞ്ഞുവീണത്. പാലത്തിലുണ്ടായിരുന്ന ഏട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. രണ്ടുമാസം മുമ്പ് റവന്യുമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്ത പാലമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വന്‍ ശബ്ദത്തോട് തകര്‍ന്നുവീണത്.
ഇടയിലക്കാട്ടെ ബാങ്ക് ബില്‍ കലക്ടര്‍ ഏജന്റ് എം.മധുവിനെ(35) സാരമായ പരിക്കുകളോടെ പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. പയ്യന്നൂര്‍ കണ്ടങ്കാളി, മഹാദേവ ഗ്രാമം, പുഞ്ചക്കാട് സ്വദേശികളായ ടി.പി.സുമേഷ് (19), സി.കെ.ഹിതേഷ് (18), സച്ചിന്‍ (18), കെ.പി.ശ്രീനാഥ്(19) തുടങ്ങി ആറുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ ഒരാളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. തൂക്കുപാലം തകര്‍ന്നതിനെതുടര്‍ന്ന് തൃക്കരിപ്പൂര്‍-മാടക്കല്‍ പ്രദേശം ഒറ്റപ്പെട്ടു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ കടത്തുതോണി ആരംഭിക്കാന്‍ റവന്യു മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൂക്കുപാലം കാണാന്‍ നിരവധിപേരാണ് ഓരോ ദിവസവം എത്തിക്കൊണ്ടിരുന്നത്. ബുധനാഴ്ച ഇതേ സമയം രണ്ടുബസുകളായി 200ഓളം കുട്ടികള്‍ തൂക്കുപാലം കാണാനായി എത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
പാലം തകരുമ്പോള്‍ മാടക്കല്‍ ഭാഗത്ത് പോയി തിരിച്ചുവരികയായിരുന്ന യുവാക്കള്‍ ഇവിടുത്തെ ബോര്‍ഡ് വായിച്ച് പാലത്തിനുമുകളില്‍ കയറിയ ഉടനെയാണ് പാലം പൊളിഞ്ഞുവീണത്. ഇവര്‍ നിന്ന ഭാഗത്ത് വന്‍ കുലുക്കം അനുഭവപ്പെട്ടെങ്കിലും കമ്പിയില്‍ മുറുകെ പിടിച്ചതിനാല്‍ വന്‍ ഒഴുക്കുള്ള പുഴയിലേക്ക് വീണില്ല. വൈകുന്നേരങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ പാലം കാണാനും കടപ്പുറത്ത് കാഴ്ച കാണാനും എത്താറുള്ളത്. ഈ സമയത്താണ് പാലം തകര്‍ന്നതെങ്കില്‍ വന്‍ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു.
അപകടം നടന്നയുടനെ പാലത്തിനുമുകളില്‍ ഉണ്ടായിരുന്ന യുവാക്കളാണ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഇവര്‍ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സിനും ചന്തേര പോലീസിനും വിവരം കൈമാറുകയായിരുന്നു. അപകട വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. പാലം തകര്‍ന്നതിനാല്‍ ഇതുവഴി ബോട്ടുകള്‍ക്കും കടന്നുപോവാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പാലം തകരാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
Photo and Reported by: Urumees Trikaripur
Related News:
മാടക്കാല്‍ തൂക്കുപാലം തകര്‍ന്നത് അന്വേഷിക്കാന്‍ മന്ത്രി ഉത്തരവിട്ടു
Keywords: Kasaragod, Kerala, Injured, Waliking bridge collapse, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Trikaripur Madakal bridge

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.