തൃശ്ശൂരില്‍ ഇന്ന് പൂരങ്ങളുടെ പൂരം

 


തൃശ്ശൂരില്‍ ഇന്ന് പൂരങ്ങളുടെ പൂരം
തൃശൂര്‍: മേളത്തിലും, വര്‍ണത്തിലും, അലിയാന്‍, മുങ്ങികുളിക്കാന്‍ പൂരത്തിലമരാന്‍ വടക്കുന്നാഥന്റെ മണ്ണ് ഒരുങ്ങി. ചൊവ്വാഴ്ചയാണ് തൃശൂര്‍ പൂരം. ലോകത്തിന് മുമ്പില്‍ തൃശ്ശൂരിന് മാത്രം അവകാശപ്പെടാവുന്ന പൂരങ്ങളുടെ പൂരമാണ് ചൊവ്വാഴ്ച അരങ്ങേറുന്നത്. ലോകത്തിലെ ഉത്സവങ്ങളുടെ പട്ടികയില്‍ നിത്യവിസ്മയമായ ഒരു അവിസ്മരിണിയ അനുഭവമാണ് തൃശ്ശൂര്‍ പൂരം. കീഴടക്കാന്‍ വാദ്യവും വര്‍ണവും പാണ്ടിയും പഞ്ചാരിയും മാറ്റുരയ്ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അവതരിക്കാനിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് സാംപിള്‍ വെടിക്കെട്ടിന് മാനത്തും മനസിലും വര്‍ണങ്ങളുടെ പൂക്കളം തീര്‍ത്തു. ചമയപ്രദര്‍ശനവും ആനപ്രദര്‍ശനവും തിങ്കളാഴ്ച രാത്രിയോടെ സമാപിച്ചു.

ചൊവ്വാഴ്ച രാവിലെ അനുബന്ധ പൂരങ്ങള്‍ ഓന്നോന്നായി വടക്കുന്നാഥനെ തൊഴുതു മടങ്ങുന്നതോടെ മടങ്ങുന്നതോടെ പൂരനഗരിക്ക് ഉത്സവതിമിര്‍പ്പിലമരും.തുടര്‍ന്ന് ദേവ സഹോദരിമാരുടെ എഴുന്നള്ളത്താണ്. ഏഴരയോടെ തിരുവമ്പാടി ഭഗവതി പഴയ നടക്കാവിലേക്ക് എഴുന്നള്ളി. ബ്രഹ്മസ്വം മഠത്തിലെ ഇറക്കിപ്പൂജ കഴിയുന്നതോടെ പാണി കൊട്ടി പ്രശസ്തമായ 'മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് തുടക്കം. 11.30ന് തുടങ്ങുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വര മാരാര്‍ നയകനാകും.

ഉച്ചയ്ക്ക് രണ്ടോടെ പാറമേക്കാവിലമ്മ വടക്കുന്നാഥ സന്നിധിയില്‍ എത്തുമ്പോള്‍ പെരുവനം കുട്ടന്‍ മാരാരുടെ നായകത്വത്തില്‍ ഇലഞ്ഞിത്തറ മേളം കൊഴുക്കും. മുന്നൂറോളം കലാകാരന്മാരാണ് മേളത്തില്‍ അണിനിരക്കും. ഇരു ദേവിമാരും വടക്കുന്നാഥനെ വന്ദിച്ച് കൂടിക്കാഴ്ചയ്ക്കു തയാറാകുന്നതോടെ തെക്കോട്ടിറക്കം നടക്കും. തൃപുടമേളത്തോടെ പാറമേക്കാവിലമ്മ കൊച്ചി മഹാരാജാവിനെ വണങ്ങി വന്ന് തിരുവമ്പാടി ഭഗവതിക്ക് അഭിമുഖമായി നില്‍ക്കുന്നതോടെ ദേവിമാരുടെ കൂടിക്കാഴ്ച നടക്കും.

5.30നു കുടമാറ്റം. ഒരു മണിക്കൂറാണ് കുടമാറ്റം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ആരംഭിക്കുന്ന വെടിക്കെട്ട് ആറു വരെ നീളും. രാവിലെ വടക്കുന്നാഥ സന്നിധിയിലേക്ക് വീണ്ടും എഴുന്നള്ളുന്ന ദേവിമാര്‍ 12ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിനു സമാപനം. പൂരത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:  Kerala, Thrissur, Temple, Festival



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia