തലസ്ഥാനത്ത് രാത്രികാലങ്ങളില്‍ കറുത്ത മനുഷ്യര്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു
Dec 6, 2012, 12:41 IST
കല്ലറ(തിരുവനന്തപുരം): തലസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത മനുഷ്യര്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ദിവസങ്ങളായി രാത്രിമാത്രം പ്രത്യക്ഷപ്പെടുന്ന ഇവര്‍ കഴിഞ്ഞ ദിവസവും ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കറുത്ത ഗൗണോ കറുത്ത നിക്കറും ബനിയനോ ധരിച്ചെത്തുന്ന ഇവര്‍ വീടുകളിലെത്തി വാതിലില്‍ മുട്ടിവിളിക്കും. ചിലപ്പോഴിവര്‍ കറുത്ത പെയിന്റാണ് ശരീരമാസകലം പൂശുക. വീട്ടുകാര്‍ എണീറ്റ് വാതില്‍ തുറക്കുമ്പോ ഇവര്‍ അതിവേഗം ഓടി അപ്രത്യക്ഷരാകും. ഇവരെ പിടികൂടാന്‍ തക്കം പാര്‍ത്തിരുന്ന് നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കറുത്ത മനുഷ്യരെ ഒന്ന് തൊടാന്‍ പോലും സാധിച്ചിട്ടില്ല. വളരെ വേഗത്തിലോടുന്ന ഇവര്‍ ഞൊടിയിടയില്‍ അപ്രത്യക്ഷരാകും.
കറുത്ത മനുഷ്യരുടെ ലക്ഷ്യമെന്തെന്നോ എവിടെനിന്നു വരുന്നെന്നോ ആര്‍ക്കുമറിയില്ല. പോലീസിന്റെ സഹായത്തിനായി നാട്ടുകാര്‍ സമീപിച്ചെങ്കിലും ഉപദ്രവമൊന്നുമില്ലാത്തതുകൊണ്ട് തണുത്ത പ്രതികരണമാണുള്ളത്. നല്ല പരിശീലനം സിദ്ധിച്ചതും കായികശേഷിയുള്ളവരുമായ ചെറുപ്പാക്കാരാണ് ഇത്തരം പേടിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. ഒരിക്കല്‍ ഇവരെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Keywords: Kerala, Black men, Thiruvananthapuram, Fast, Black gown, Paint, Nights, Door, Knock, Open, Run, Disappear,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.