ട്രെ­യി­നു­ക­ളില്‍ സുര­ക്ഷാ ക്യാ­മ­റ­കള്‍ വ­രു­ന്നു

 


ട്രെ­യി­നു­ക­ളില്‍ സുര­ക്ഷാ ക്യാ­മ­റ­കള്‍ വ­രു­ന്നു
തി­രു­വ­ന­ന്ത­പുരം: ട്രെ­യി­നു­ക­ളില്‍ സുര­ക്ഷാ ക്യാ­മ­റ­കള്‍ സ്ഥാ­പി­ക്കുന്നു. ട്രെ­യി­നു­ക­ളില്‍ സ്­ത്രീ­കള്‍­ക്കു നേ­രെ­യു­ണ്ടാ­കു­ന്ന അ­ക്ര­മ­ങ്ങളും പീ­ഡ­ന­ങ്ങ­ളും ത­ട­യാ­നും കു­റ്റ­വാ­ളിക­ളെ എ­ളു­പ്പ­ത്തില്‍ തി­രി­ച്ച­റി­ഞ്ഞ് നി­യ­മ­ത്തി­നു മു­മ്പില്‍ കൊ­ണ്ടുവ­ന്ന് ശി­ക്ഷ ന­ട­പ്പി­ലാ­ക്കു­വാന്‍ ഉ­ത­കു­ന്ന ത­ര­ത്തി­ലു­ള്ള വെ­ബ്  ക്യാ­മ­റ­ക­ളാ­ണ് ട്രെ­യി­നു­ക­ളില്‍ സ്ഥാ­പിപ്പിക്കു­ന്ന­ത്.

തി­രു­വ­ന­ന്ത­പു­രം റെ­യില്‍­വെ ഡി­വി­ഷ­ന്റെ 55-ാമ­ത് ഉ­പ­ദേ­ശ­ക സ­മി­തി യോ­ഗ­ത്തി­നു­ശേ­ഷം തി­രു­വ­ന­ന്ത­പു­രം ഡി­വി­ഷ­ണല്‍ റെ­യില്‍­വേ മാ­നേ­ജര്‍ രാ­ജേഷ് അ­ഗര്‍­വാള്‍ മാധ്യ­മ പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്ക­വെയാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യത്.

സ്­ത്രീ­കള്‍­ക്കു നേ­രെ­യു­ണ്ടാ­കു­ന്ന അ­ക്ര­മ­ങ്ങള്‍ ദി­നം­പ്ര­തി വര്‍­ധി­ച്ചു­വ­രു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ഇത്ത­ര­ത്തി­ലു­ള്ള തീ­രു­മാ­ന­മെ­ടു­ക്കാന്‍ റെ­യില്‍­വെ­ അ­ധി­കൃതരെ പ്രേ­രി­പ്പി­ച്ചത്. തു­ട­ക്ക­ത്തില്‍ ഒ­രു ട്രെ­യി­നില്‍ മാ­ത്ര­മേ ക്യാ­മ­റ സ്ഥാ­പി­ക്കു­ക­യുള്ളൂ. വി­ജ­യി­ച്ചാല്‍ എല്ലാ ട്രെ­യി­നു­ക­ളിലും ഈ സം­വി­ധാ­നം പ്രാ­വര്‍­ത്തി­ക­മാ­ക്കു­മെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

Keywords:  Thiruvananthapuram, Train, Attack, Media, Kerala, Camera, Rajesh Agarwal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia