ടവറില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടവറില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്തു
കോട്ടയം : ടവറില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊലക്കേസ് പ്രതിയായ യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരണം വടക്കുംഭാഗം ചീരഞ്ചിര കോളനിയിലെ അന്നപ്പറമ്പില്‍ സദാനന്ദന്റെ ഭാര്യ അജിത(32)യെ കുത്തിക്കൊലപ്പെടുത്തി ടവറില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ബന്ധു സത്യ(40)നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അജിത കൊല്ലപ്പെട്ടത്. പിന്നീട് നാട്ടുകാരെ ഭീഷണിമുഴക്കി ഒമ്പത് കിലോമീറ്ററോളം ഓടിയ സത്യന്‍ കുട്ടനാട് തലവടി പഞ്ചായത്തിലെ എട്ട്യാരുമൂട്ട് കോതാകേരി പാടശേഖരത്തിനു നടുവിലെ 220 കെവി ലൈനിന്റെ 102 അടിയോളം ഉയരമുള്ള ടവറില്‍ നിന്നാണ് കഴുത്തില്‍ കുരുക്കിട്ട് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈലി ഉപയോഗിച്ചാണ് കഴുത്തില്‍ കുരുക്കിട്ട് താഴേക്ക് ചാടിയത്. കുരുക്കഴിഞ്ഞ് യുവാവ് ടവറിന്റെ ക്രോസ് ബാറുകളില്‍ തട്ടി താഴേക്ക് വീഴുകയായിരുന്നു. യുവാവിന്റെ കൈക്കും, കാലിനും, ദേഹത്തുമുള്ള പല അസ്ഥികളും ഒടിഞ്ഞിട്ടുണ്ടെങ്കിലും യുവാവിന്റെ ജീവന് ഭീഷണിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവാവിന്റെ തലയ്ക്കും നെഞ്ചിനും പരിക്കുണ്ട്.

ഭാര്യാമാതാവിനെ തൊഴിച്ചുകൊന്ന കേസില്‍ നേരത്തെ പ്രതിയായ സത്യന് മരിച്ച ഭര്‍തൃമതിയായ അജിതയുമായി അടുപ്പമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിലുള്ള പ്രതികാരമായാണ് സത്യന്‍ അജിതയെ കല്ലുകൊണ്ട് കുത്തിയും മറ്റും കൊലപ്പെടുത്തിയത്. യുവാവിന്റെ പരിക്ക് ഭേദമായി ആശുപത്രിവാസം കഴിയണമെങ്കില്‍ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. നൂറ് കണക്കിനാളുകളും പോലീസും ഫയര്‍ഫോഴ്‌സും നോക്കിനില്‍ക്കുമ്പോഴാണ് യുവാവ് ടവറില്‍ നിന്നും താഴേക്ക് ചാടിയത്.

Keywords:  Kottayam, Kerala, Youth, Suicide Attempt, hospital, Murder case 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia