ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഇത്തവണ ഓണ്‍ലൈന്‍ പ്രശ്നോത്തരി നടത്തുന്നു. 45 ദിവസത്തെ ക്വിസ് പരിപാടിയില്‍ വിജയിക്കുന്നവര്‍ക്ക് മൂന്നു മെഗാസമ്മാനങ്ങള്ക്കു പുറമെ ഓരോ ദിവസവും ഒരു മൊബൈല്‍ഫോണ്‍ വീതം സമ്മാനമായി നല്‍കും. കമല്‍ഹാസന്റെ ഹിറ്റ്ചിത്രമായ അവ്വൈ ഷണ്മുഖിയിലെ ബാലതാരമായി പേരെടുത്ത പ്രമുഖ നടി ആന്‍ അലക്സിയ അന്റയാണ് വീഡിയോ ക്വിസ് നയിക്കുന്നത്. ഡിസംബര്‍ 17 മുതല്‍ ജനുവരി 30 വരെ ഓരോ ദിവസവും ഓരോ ചോദ്യമുണ്ടാകും.
വെബ് സന്ദര്‍ശകര്‍ക്ക് ഫേസ്ബുക്കിലൂടെയോ (www.facebook.com/GKSFIndia) മേളയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ (www.shoppingfestival.in.) ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ജി കെ എസ് എഫ് ഫേസ്ബുക്ക് പേജില്‍ മാത്രം ഇതുവരെ സന്ദര്‍ശകര്‍ 1,10,000 കവിഞ്ഞതുകൊണ്ട് ക്വിസ് മത്സരത്തിന് വന്‍പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. ചരിത്രം, സംസ്കാരം, കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. ആന്‍ ഇംഗ്ലീഷിലാണ് ചോദ്യമുന്നയിക്കുന്നതെങ്കിലും മലയാളം സബ്ടൈറ്റിലുകള്‍ വീഡിയോയില്‍ ഒപ്പമുണ്ടാകും.
ഓരോ ചോദ്യത്തിന്റെയും നാലു സാധ്യതകളില്‍നിന്നാണ് ശരിയുത്തരം തെരഞ്ഞെടുക്കേണ്ടത്. ശരിയുത്തരം നല്കുന്നവരില് നിന്നും തിരഞ്ഞെടുത്ത ഒരു വിജയിക്ക് ഒന്‍പതിനായിരം രൂപ വിലയുള്ള എല്‍ജി കെ.ജി.ഇ 400 സ്മാര്‍ട്ട്ഫോണാണ് ദിവസവും സമ്മാനമായി നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്കുന്ന ആദ്യത്തെ മൂന്നുപേര്‍ക്ക് 22,000 രൂപ വിലയുള്ള എല്‍ജി പി 705 സ്മാര്‍ട്ട്ഫോണുകള്‍ മെഗാ സമ്മാനമായി ലഭിക്കും. വിജ്ഞാനപ്രദമായ ഈ ക്വിസ് സ്പോണ്സര് ചെയ്തിരിക്കുന്നത് പ്രശസ്ത നേത്രചികിത്സാ സ്ഥാപനമായ മുളമൂട്ടില്‍ ഐ ഹോസ്പിറ്റലും ഇന്ത്യയെ ആസ്പദമാക്കി ആയിരക്കണക്കായ വിഡിയോ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു നല്കുന്ന www.indiavideo.org, എന്ന വെബ്സൈറ്റും ചേര്‍ന്നാണ്.
ആകര്‍ഷകമായ ചടങ്ങുകളോടെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആറാമതു സീസണ് ഡിസംബര്‍ 15-ന് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യപ്പെടും. പ്രത്യേകവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനങ്ങള്‍, സമകാല കലാമേളകള്‍, തനതായ ഗ്ലോബല്‍ വില്ലേജ്, ഭക്ഷ്യമേള, പ്രതിവാര സമ്മാന നറുക്കെടുപ്പുകള്‍ തുടങ്ങിയവ 48 ദിവസം നീളുന്ന മേളയുടെ ഭാഗമായി നടത്തുന്നുണ്ട്. ജനുവരി 31 ന് ഷോപ്പിംഗ് മേള അവസാനിക്കും.

Keywords: Thiruvananthapuram, Kerala, GKSF, Online Quiz, Grand Kerala Shopping Festival, Mega Prize, Mobile phone, Ann Alexia Anra, Facebook, Malayalam NEws, Kerala Vartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.