'ഘര്‍വാപസി' മതസൗഹാര്‍ദം തകര്‍ക്കും; ആര്.എസ്.എസ്. ഇതില്‍ നിന്നും പിന്മാറണം: മന്ത്രി ചെന്നിത്തല
Dec 27, 2014, 12:17 IST
കാഞ്ഞങ്ങാട്: (www.kvartha.com 27.12.2014) ഘര്‍വാപസി മതസൗഹാര്‍ദം തകര്‍ക്കുകയും സമാധാനാന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുമെന്നും അതുകൊണ്ട് ആര്.എസ്.എസ്. നേതൃത്വം ഇതില്‍ നിന്നും പിന്മാറണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ 130-ാം ജന്മാദിനാഘോഷ പരിപാടിയോടനുബന്ധിച്ച് നടക്കുന്ന നെഹറു ജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാട്ടെത്തിയ മന്ത്രി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ ശക്തമായ നടപടി സ്വീകിക്കും. മതപരിവര്‍ത്തനം സംബന്ധിച്ച് ഒരു പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടില്ല. ആരെയെങ്കിലും നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ട്. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയില്ല. സാമൂഹ്യ ദ്രോഹികളായ ചിലര്‍ ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആദിവാസികളോ പൊതു സമൂഹമോ മാവോയിസ്റ്റുകള്‍ക്ക് കേരളത്തില്‍ ഒരു തരത്തിലുള്ള സഹായവും ചെയ്തുകൊടുക്കില്ലെന്നും അതുകൊണ്ടുതന്നെ മാവോയിസ്റ്റുകള്‍ക്ക് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
റോഡപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് 2015 മുതല്‍ ശുഭയാത്ര പദ്ധതി നടപ്പിലാക്കും. ഒരു വര്‍ഷം 4,000 റോഡപകട മരണങ്ങളും 30,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. ജനുവരി അഞ്ചിനാണ് ശുഭയാത്ര പദ്ധതി നടപ്പിലാക്കുന്നത്. ലോക ട്രാഫിക് ദിനത്തോടനുബന്ധിച്ച് ജനുവരി 12ന് ഹോണുകള്‍ ഓഫ് ചെയ്ത് ഹോണ്‍ ഓഫ് ദിനമായും ആചരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് ശുഭയാത്രയുടെ ബ്രാന്‍ഡ് അമ്പാസിഡറെന്നും ചെന്നിത്തല പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kasaragod, kanhangad, Kerala, Ramesh Chennithala, RSS,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.