കാന്തപുരത്തിന്റെ 'കേരള യാത്ര'യ്ക്ക് ശനിയാഴ്ച സമാപനം

 


കാന്തപുരത്തിന്റെ 'കേരള യാത്ര'യ്ക്ക് ശനിയാഴ്ച സമാപനം
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര ശനിയാഴ്ച തലസ്ഥാനത്തു സമാപിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നാലരയ്ക്കു പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മൂന്നിന് പുത്തരിക്കണ്ടം മൈതാനിയില്‍നിന്നു സമ്മേളന വേദിയിലേക്കു കാല്‍ലക്ഷം പേര്‍ അണിനിരക്കുന്ന 'സ്‌നേഹ മാര്‍ച്ചും ഉണ്ടായിരിക്കും.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.എസ്. ശിവകുമാര്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംപിമാരായ ശശി തരൂര്‍, കെ.ഇ. ഇസ്മായില്‍, കെ. മുരളീധരന്‍ എംഎല്‍എ, എം. വിജയകുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്‌ളിമ്മിസ് കാതോലിക്കാബാവ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തില്‍ മാനവിക പ്രതിജ്ഞയെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അയ്യായിരത്തിലധികം വാഹനങ്ങളില്‍ പ്രവര്‍ത്തകരെത്തുമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയും ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്്മാന്‍ സഖാഫിയും അറിയിച്ചു. വെള്ളിയാഴ്ച രാത്രി മംഗലാപുരത്തുനിന്നു പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ ശനിയാഴ്ച രാവിലെ 11ന് ഇവിടെ എത്തും.

ഏപ്രില്‍ 12നു കാസര്‍കോട്ടുനിന്നു പര്യടനമാരംഭിച്ച കേരള യാത്ര അറുപതു കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങള്‍ക്കു ശേഷമാണു തിരുവനന്തപുരത്തെത്തുന്നത്. ഇതുവരെ പതിനഞ്ചു ലക്ഷത്തിലധികം പേര്‍ വിവിധ ഇടങ്ങളിലായി നടന്ന സ്വീകരണ പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് എസ്.വൈഎസ് സെക്രട്ടറിമാരായ സി.പി. സൈതലവിയും എ. സൈഫുദീന്‍ ഹാജിയും പറഞ്ഞു.

Keywords:  Thiruvananthapuram, Kerala, Kanthapuram A.P.Aboobaker Musliyar, Keralayathra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia