SWISS-TOWER 24/07/2023

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ വിധി ചൊവ്വാഴ്ച

 


ADVERTISEMENT


കൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ. കോടതി ചൊവ്വാഴ്ച വിധിപറയും. എന്‍.ഐ.എ. കോടതി ജഡ്ജി എസ്. വിജയകുമാര്‍ ആണ് വിധി പറയുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കലൂരിലെ പ്രത്യേക കോടതിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍, നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ ഉള്‍പെടെ 24 പ്രതികളാണ് കേസില്‍ ഉള്‍പെട്ടിട്ടുള്ളത്.

കണ്ണൂര്‍ തയ്യില്‍ പൗണ്ട് വളപ്പില്‍ ഷഫാസ്, കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളി മുഹമ്മദ് നൈനാര്‍, വയനാട് പടിഞ്ഞാറത്തെറ പാത്തുങ്കല്‍ വീട്ടില്‍ ഭായ് എന്ന ഇബ്രാഹിം മൗലവി, കണ്ണൂര്‍ കാട്ടൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ കെ.വി. അബ്ദുല്‍ ജലീല്‍, കണ്ണൂര്‍ ഉറുവച്ചാല്‍ ചാണ്ടിന്റവിട എം.എച്ച്. ഫൈസല്‍, ചോവഞ്ചേരി ചെമ്പിലോട് പി. മുജീബ്,  കളമശേരി അമ്പലം റോഡില്‍ കൂനംതൈ വെള്ളര്‍കോടത്ത് ഫിറോസ്, എറണാകുളം കറുകപ്പള്ളി ഉല്ലത്തില്‍ ബദറുദ്ദീന്‍, കണ്ണൂര്‍ റഹ്മാനിയ പൗണ്ടുവളവ് മുഹമ്മദ് നവാസ്, മലപ്പുറം കാവഞ്ചേരി മുറ്റനൂര്‍ തായാട്ടില്‍ വീട്ടില്‍ അനൂപ് എന്നും സത്താര്‍ എന്നും പേരുകളുള്ള അബ്ദുല്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ പാറപ്പുറം മുണ്ടകടവ് സാബിര്‍ പി. ബുഖാരി, പെരുമ്പാവൂര്‍ വെങ്ങോല നെടുംതോട് പുത്തന്‍പുരയില്‍ പി.കെ. അനസ്, കണ്ണൂര്‍ ആനയിടുക്ക് സുഹര്‍ദല്‍ വീട്ടില്‍ ഷനീജ്, മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത് കുളങ്ങരയില്ലത്തില്‍ അബ്ദുല്‍ ഹമീദ്, കൊണ്ടോട്ടി പെരുവല്ലൂര്‍ ഇടകനാതെടിക സത്താര്‍ ഭായ് എന്ന സൈനുദ്ദീന്‍, പരപ്പനങ്ങാടി ചെട്ടിപ്പടി രായിന്‍കാനകത്ത് ഉമറുല്‍ ഫാറൂഖ്, എറണാകുളം പള്ളിക്കര കണിയാട്ടുകുടിയില്‍ സര്‍ഫറാസ് നവാസ് എന്നിവരാണ്  കേസില്‍ പ്രതികളായിട്ടുള്ളത്. ഇവര്‍ വിചാരണ നേരിട്ട പ്രതികളില്‍ പെടുന്നു. ഇതില്‍ അനസ് ഒഴികെയുള്ളവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പാക് സ്വദേശി അബൂറൈഹാന്‍ വാലി, സാബിര്‍ എന്ന അയ്യൂബ് എന്നിവര്‍ ഒളിവിലാണ്.

തീവ്രവാദവും രാജ്യദ്രോഹവും ഉള്‍പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 ഒക്ടോബര്‍ മാസത്തില്‍ തീവ്രവാദ പരിശീലനം കഴിഞ്ഞ നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ അതിര്‍ത്തി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ തൈക്കണ്ടി ഫയാസ്, വാഴകത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, മലപ്പുറം ചെട്ടിപ്പടി ആലുങ്കല്‍ ബീച്ചില്‍ അബ്ദുറഹീം, എറണാകുളം തമ്മനം കൊടുവേലിപ്പറമ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകളും ഹാജരാക്കിയാണ് എന്‍.ഐ.എ യുവാക്കള്‍  മരിച്ചെന്ന് സ്ഥിരീകരിച്ചത്.

തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ സജ്ജരാക്കുന്നതിന് 2006 മുതല്‍ കാസര്‍കോട് ജില്ലയിലെ നീര്‍ച്ചാല്‍, പൂതപ്പാറ, കാഞ്ഞങ്ങാട് , കറുത്ത മക്കത്ത്, ഹൈദരാബാദ് ദര്‍ഗ എന്നിവിടങ്ങളില്‍ ത്വരീഖത്ത് ക്‌ളാസുകള്‍ നടത്തിയിരുന്നു. ക്‌ളാസുകളിലൂടെ തീവ്രവാദ പ്രവര്‍ത്തനത്തിന് സജ്ജരാക്കിയശേഷം കുറച്ചുപേരെ ലഷ്‌കറെ ത്വയ്യിബയുടെ ക്യാമ്പിലേക്ക് പരിശീലനത്തിന് അയച്ചു എന്നാണ് എന്‍.ഐ.എയുടെ ആരോപണം.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ വിധി ചൊവ്വാഴ്ച2012 ഫെബ്രുവരിയിലാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. ഒന്നര വര്‍ഷത്തിലേറെ നീണ്ട വിചാരണയില്‍ 186 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. എന്നാല്‍ കേസില്‍ വിചാരണ പാതിവഴിയില്‍ എത്തിയപ്പോള്‍ കേസ് പരിഗണിച്ചിരുന്ന  ജഡ്ജി എസ്. വിജയകുമാര്‍  വിരമിക്കുന്ന അവസരത്തില്‍ വിധി പറയുന്നതിന്  തടസം സൃഷ്ടിച്ചു. എന്നാല്‍, ഹൈക്കോടതി ആറുമാസം കാലാവധി കൂടി ജസ്റ്റിസ് വിജയകുമാറിന് നീട്ടി അനുവദിക്കുകയും ഇതേതുടര്‍ന്ന് വിചാരണ പൂര്‍ത്തിയാവുകയും ചെയ്തു. വിധിപറഞ്ഞശേഷം വിജയകുമാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും  വിരമിക്കും.

ചൊവ്വാഴ്ച പ്രതികളെ ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധനയ്ക്കും ദേഹപരിശോധനയ്ക്കും ശേഷമാണ്  കോടതിയിലേക്ക് കടത്തിവിട്ടത്. സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമേ ജഡ്ജി വിധിപ്രസ്താവന നടത്തുകയുള്ളൂ.

Also Read: 
ബേവിഞ്ച അപകടവളവില്‍ ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

Keywords:  Kochi, Kashmir recruitment case, Ernakulam, Court, Kannur, Malappuram, Pakistan, Terrorists, Kasaragod, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia