ഒരു വര്‍ഷമായി ഏഴു വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കോട്ടയം:(www.kvartha.com 21/02/2018) എട്ടു വയസുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരേ മുണ്ടക്കയം പോലീസ് കേസെടുത്തു. മുണ്ടക്കയത്തിന് സമീപ പ്രദേശത്തുള്ള നിര്‍ദന കുടംബത്തിലെ എട്ടു വയസുകാരിയെയാണ് അയല്‍വാസി പീഡനത്തിനിരയാക്കിയത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സഹപാഠിയോട് വിവരം പറഞ്ഞതോടെ ക്ലാസ് ടീച്ചര്‍ അറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്കിയതോടെയാണ് പോലീസ് കേസെടുത്തത്.

കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി പീഡന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പെയിന്റിംഗ് തൊഴിലാളിയായ പ്രതി കുട്ടിയെ സ്വന്തം വീട്ടിലും കുട്ടിയുടെ വീട്ടിലും വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അത്രയും പ്രായമുള്ള ആണ്‍കുട്ടിയുടെ പിതാവാണ് പ്രതി. വതിനാ എസ്‌ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ കേസെടുത്ത വിവരം അറിഞ്ഞ് എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവ് ഒളിവില്‍ പോയെങ്കിലും ഇയാളെ പിടികൂടിയതായാണ് സൂചന.

ഒരു വര്‍ഷമായി ഏഴു വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസി യുവാവ് അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Molestation, Arrested, Police, Case, Parents, Complaint, Molestation; youth arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia