ഐ എന്‍ എല്‍ അടക്കമുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നത് ഇനിയൊരു ചര്‍ച്ചയ്ക്ക് ശേഷമെന്ന് ഇടതുപക്ഷം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.07.2018)  ഐ എന്‍ എല്‍ അടക്കമുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നത് ഇനിയൊരു ചര്‍ച്ചയ്ക്ക് ശേഷമെന്ന് എല്‍ ഡി എഫ്. ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സി പി എം, സി പി ഐ എന്നീ കക്ഷികള്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നാണ് വ്യാഴാഴ്ച ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചത്.
ഐ എന്‍ എല്‍ അടക്കമുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നത് ഇനിയൊരു ചര്‍ച്ചയ്ക്ക് ശേഷമെന്ന് ഇടതുപക്ഷം

എല്‍ ഡി എഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കും. യു ഡി എഫ് വിട്ട സോഷ്യലിസ്റ്റ് ജനതയും കേരള കോണ്‍ഗ്രസ് ബിയുമാണ് ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്ന പ്രധാന കക്ഷികള്‍.

മാത്യു ടി തോമസ് വിഭാഗവുമായി ലയിക്കാന്‍ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  INL, LDF, CPM, Politics, News, Kerala, CPI (M), CPI, UDF, LDF meeting ends 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia