SWISS-TOWER 24/07/2023

എൻജിനീയറിംഗ്, ഫാർമസി, ആർകിടെക്ചർ പരീക്ഷാഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയിൽ ആദ്യ അഞ്ച് പേരും ആൺകുട്ടികൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.10.2021) കേരള എൻജിനീയറിംഗ്, ഫാർമസി, ആർകിടെക്ചർ പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിംഗ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആൺകുട്ടികളാണ്. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫൈസ് ഹാശിം ഒന്നാം റാങ്കും കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും നയൻ കിഷോർ നായർ കൊല്ലം മൂന്നാം റാങ്കും കരസ്ഥമാക്കി.

എസ് സി വിഭാഗത്തിൽ തൃശൂർ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണൻ മലപ്പുറം രണ്ടാം റാങ്കും നേടി. എസ് ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും സ്വന്തമാക്കി.

എൻജിനീയറിംഗ്, ഫാർമസി, ആർകിടെക്ചർ പരീക്ഷാഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയിൽ ആദ്യ അഞ്ച് പേരും ആൺകുട്ടികൾ

എൻജിനീയറിംഗ് കീം പരീക്ഷയിൽ റാങ്ക് പട്ടികയിലിടം നേടിയ ആദ്യ നൂറ് പേരിൽ 78 പേർ ആൺകുട്ടികളും 22 പേർ പെൺകുട്ടികളുമാണ് . ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം 17, കോഴിക്കോട് 11 എന്നിങ്ങനെയാണ് ആദ്യ നൂറിൽ ഇടംപിടിച്ചത്.

ആർകിടെക്ചർ പരീക്ഷയിൽ തേജസ് ജോസഫ് കണ്ണൂർ ഒന്നാം റാങ്കും അമ്രീൻ കല്ലായി രണ്ടാം റാങ്കും നേടി. ഫാർമസി വിഭാഗത്തിൽ തൃശൂർ സ്വദേശി അബ്ദുൽ നാസർ ഒന്നാം റാങ്കും തേജസ്വിനി വിനോദ് രണ്ടാം റാങ്കും സ്വന്തമാക്കി.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി 418 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടത്തിയത്. 73,977 വിദ്യാർഥികളാണ് എൻജിനീയറിംഗ് പരീക്ഷ എഴുതിയത്. ഇവരിൽ യോഗ്യത നേടിയത് 51031 വിദ്യാർഥികളാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ വിദ്യാർഥികളുടെ സ്കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.

സിബിഎസ്ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകിയതെന്നാണ് എൻട്രൻസ് കമീഷനറുടെ വിശദീകരണം. ഓപ്‌ഷൻ നേരത്തെ നൽകിയതിൽ അപാകതയില്ലെന്ന് വിശദീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു, കുട്ടികൾക്ക് ഗുണം ലഭിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു.


Keywords:  News, Kerala, State, Thiruvananthapuram, Result, Publish, Engineers, Rank, Examination, CBSE, Kerala Engineering-Pharmacy-Architecture Rank List Published.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia