ഇങ്ങനെയും ഒരു ഭര്‍ത്താവോ? സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കപ്പെട്ട യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി

 


കാഞ്ഞങ്ങാട്: (www.kvartha.com 25.07.2015) ഭര്‍ത്താവിന്റെ ഒത്താശയോടെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച വെക്കപ്പെട്ട സംഭവത്തില്‍ യുവതി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) മുമ്പാകെ രഹസ്യ മൊഴി നല്‍കി.

കൊളവയല്‍ സ്വദേശിനിയായ മുപ്പതുകാരിയായ യുവതിയാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കല്ലൂരാവിക്കടുത്ത പട്ടാക്കലിലെ കൂലിത്തൊഴിലാളിയായ ജുനൈദ് കൊളവയല്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍മാരായ പടന്നക്കാടിനടുത്തുള്ള കുറുന്തൂരിലെ അജിക്കും ഒഴിഞ്ഞവളപ്പിലെ നാസറിനും യുവതിയെ രണ്ട് തവണ കാഴ്ച വെച്ചെന്നാണ് പരാതി. മൂന്നുമാസം മുമ്പാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

യുവതിയുടെ പരാതിയനുസരിച്ച് അജിക്കും നാസറിനും പീഡനത്തിന് കൂട്ടുനിന്ന ഭര്‍ത്താവ് ജുനൈദിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ബലാത്സംഗത്തിന്  കേസെടുത്തിട്ടുണ്ട്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് യുവതിയുടെ  രഹസ്യമൊഴിയെടുത്തത്.

അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ആറ് മാസം ഗര്‍ഭിണിയായ
യുവതിയെ പോലീസ് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് യുവതിയും ജുനൈദും തമ്മിലുള്ള വിവാഹം നടന്നത്.

ജുനൈദിന്റെ രണ്ടാം വിവാഹമായിരുന്നു. നേരത്തെ സക്കീന എന്ന യുവതിയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. സക്കീനയെ മൊഴി ചൊല്ലിയതിന് ശേഷമാണ് കൊളവയല്‍ സ്വദേശിനിയുമായുള്ള വിവാഹം നടന്നത്.

മൂന്ന് മാസം മുമ്പ് ജുനൈദ് ഭാര്യയുമായി വീടിനടുത്തുള്ള കാറ്റാടി കൂട്ടത്തിലെത്തുകയും അവിടെ വെച്ച് ഓട്ടോ ഡ്രൈവര്‍ അജിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് വരുത്തുകയും നിര്‍ബന്ധപൂര്‍വ്വം ഭാര്യയെ വിട്ടു കൊടുക്കുകയുമായിരുന്നു. ഭര്‍ത്താവിനു മുന്നില്‍ വെച്ചാണ് അജി യുവതിയെ പീഡിപ്പിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia