ആനയ്ക്കു ക്രൂര പീഡനം; പാപ്പാന്‍മാരെ നാട്ടുകാര്‍ പോലിസിലേല്‍പ്പിച്ചു
Nov 6, 2014, 08:03 IST
തൊടുപുഴ: (www.kvartha.com 06.11.2014) ആനയെ ക്രൂരമായി പീഡിപ്പിച്ച പാപ്പാന്‍മാരെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കണ്ണിലും കാലുകളിലും സാരമായി പരിക്കേറ്റ ആനയെ തൊടുപുഴയ്ക്കു സമീപം മണക്കാട്ട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തളച്ചിരിക്കുകയാണ്. കൊല്ലം സ്വദേശി അഭിലാഷ്, രഹിന്‍ കുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി തൊടുപുഴ പോലിസിന് കൈമാറിയത്. മദ്യലഹരിയിലായിരുന്ന ഇരുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലിസ് കൈമാറി. മേല്‍നടപടി സ്വീകരിച്ച് വനപാലകര്‍ ഇവരെ കോടതിയില്‍ ഹാജരാക്കൂം.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. തൊടുപുഴയില്‍ നിന്ന് മണക്കാട്ടേക്ക് തടി പിടിക്കാനായി കൊണ്ടുപോകുന്നതിനിടെ ക്രൂരമായി മര്‍ദ്ദിച്ച് ആനയെ ഇരുവരും ഓടിക്കുകയായിരുന്നു. ആന ഇടഞ്ഞോടുകയാണെന്നു കരുതി നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് കണ്ണിലും മറ്റും മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ചോദ്യം ചെയ്തതോടെ പാപ്പാന്‍മാര്‍ കത്തിയും മറ്റുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് നൂറോളം പേര്‍ സംഘടിച്ച് ആനയെ പറമ്പില്‍ തളയ്ക്കുകയും പാപ്പാന്‍മാരെ തടഞ്ഞുവയ്ക്കുകയുമായിരുന്നു.
കരിങ്കുന്നത്തുള്ള സന്തോഷ്, ആനയെ അറക്കുളം സ്വദേശിക്കു കൈമാറിയിരുന്നു. വിശ്രമമില്ലാതെ പണിയെടുപ്പിക്കാന്‍ ആനയുടെ രണ്ടു കാലുകളില്‍ ഇരുമ്പ് തള്ള് ഘടിപ്പിച്ച ബെല്‍റ്റ് ധരിപ്പിച്ചിരുന്നു. ഈ ബെല്‍റ്റുകളില്‍ കയര്‍ കെട്ടിയാണ് ആനയെ നിയന്ത്രിച്ചിരുന്നത്. ജോലി ചെയ്യാനാവാതെ ക്ഷീണിക്കുമ്പോള്‍ ഈ കയറില്‍ പാപ്പാന്‍ വലിക്കും. മറ്റൊരു പാപ്പാന്‍ തോട്ടിയിലെ കൂര്‍ത്തഭാഗംകൊണ്ട് മസ്തകത്തില്‍ കുത്തുകയും ചെയ്യും. മുള്ള് തറച്ച് വേദന അസഹ്യമാകുമ്പോള്‍ ആന പിന്നെയും പണി തുടങ്ങും. ഇതായിരുന്നു നാളുകളായി തുടരുന്ന രീതി.
സ്‌കൂള്‍ വിട്ട സമയം, വേദനകൊണ്ട് പുളഞ്ഞ ആന വിദ്യാര്‍ഥികള്‍ക്കിടയിലേക്കു പാഞ്ഞുകയറിയിട്ടും നിയന്ത്രിക്കാന്‍ പാപ്പാന്‍ തയ്യാറാവാതിരുന്നതും നാട്ടുകാര്‍ പ്രകോപിതരാവാന്‍ കാരണമായി. തൊടുപുഴ മൃഗാശുപത്രിയിലെ ഡോ. കൃഷ്ണദാസ് എത്തി വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള ആനയ്ക്ക് പ്രാഥമിക ശുഷ്രൂഷ നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.