അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുന്നു; സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീ; പീഡനത്തിനിരയായാല്‍ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി

 


തിരുവനന്തപുരം: (www.kvartha.com 01.11.2020) അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുന്നു. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീ. ബലാത്സംഗത്തിനിരയായാല്‍ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും', അല്ലെങ്കില്‍ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ' അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം. അതേസമയം പരാമര്‍ശം വിവാദമായതോടെ പിന്നീട് മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു. ഈ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം മാത്രമാണ് ഉന്നയിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ചിലര്‍ പറഞ്ഞത് വളച്ചൊടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുന്നു; സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീ; പീഡനത്തിനിരയായാല്‍ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി

അതേസമയം സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള കേസുകളില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഞായറാഴ്ച സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓരോ വാര്‍ഡിലും 10 പേര്‍ വീതം പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്.

Keywords:  Mullappally Ramachandran Against Pinarayi Government, Thiruvananthapuram, News, Politics, Controversy, Women, Mullappally Ramachandran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia