പന്തളം: അന്തര്‍ജില്ലാ മോഷണ സംഘം പിടിയില്‍. ശനിയാഴ്ച രാവിലെ കീരുകുഴി റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി കുത്തിത്തുറന്ന് കവര്‍ച്ച നടത്താനുള്ള ശ്രമം നടത്തുമ്പോഴാണ് അന്തര്‍ ജില്ലാ കവര്‍ച്ചാ സംഘത്തിലെ നാലുപേരെ ആയുധങ്ങള്‍ സഹിതം പോലീസ് അറസ്റ്റുചെയ്തത്.
കൊല്ലം കുണ്ടറ ഇളമ്പള്ളൂര്‍ പെരുമ്പുഴ അശ്വതി ഭവനില്‍ മനോജ്(19), ഓച്ചിറ തുണ്ടുപറമ്പില്‍ പഴുക്ക അനി എന്ന് വിളിക്കുന്ന അനില്‍ കുമാര്‍(40), പാലമേല്‍ ആദിക്കാട്ടുകുളങ്ങര മരുതിങ്കല്‍ പൂങ്കുവിളവീട്ടില്‍ നാസര്‍(38), കുമളി റോസപ്പൂക്കണ്ടം ആദിവാസി കോളനി അബ്ദുല്ല (23) എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട ജില്ലയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘത്തിലെ പിടിയിലായവര്‍ താഴേയ്ക്കിടയിലുള്ളവരാണെന്നും ശൃംഖലയിലെ വമ്പന്മാര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇവര്‍ അറസ്റ്റിലായതോടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഇനി അന്വേഷണം ഉണ്ടാകാം. പന്തളം സി.ഐ. ആര്‍. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Police, Arrest, Panthalam, Thieves, Society, District, Robbery, Kollam, Rubber, Weapon, CI, R.Jayaraj, Enquiry, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.