അസഭ്യം പറയുന്നവര്‍ സൂക്ഷിക്കുക; ഒന്നര വര്‍ഷം അഴിയെണ്ണണം
Sep 19, 2012, 20:01 IST
കാഞ്ഞങ്ങാട്: വനിതാ പഞ്ചായത്തംഗത്തെ മര്‍ദിക്കുകയും ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്ത കേസില്‍ പ്രതികളായ രണ്ട് യുവാക്കള്‍ക് കോടതി തടവ് ശിക്ഷ വിധിച്ചു. അജാനൂര്‍ കിഴക്കുംകരയിലെ സി വി ഉദയന്‍(30), കണ്ണൂര്‍ എരമത്തെ പി വിനോദ്(37) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ചത്.
പള്ളിക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറായിരുന്ന പനയാലിലെ എം ഗൗരി(43)യുടെ പരാതി പ്രകാരമാണ് ഉദയനും വിനോദിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നത്. 2008 ഡിസംബര്‍ 28 ന് വൈകുന്നേരം കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ഉദയനും വിനോദും ചേര്‍ന്ന് ഗൗരിയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്.
കാഞ്ഞങ്ങാട്ട് നടന്ന ബീഡിത്തൊഴിലാളി യൂണിയന്‍ താലൂക്ക് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് ഗൗരി കാഞ്ഞങ്ങാട്ടേക്ക് വന്നത്. യോഗം കഴിഞ്ഞ് സുഹൃത്തും മറ്റൊരു പഞ്ചായത്തംഗവുമായ ഗീതയ്‌ക്കൊപ്പം ബസ് സ്റ്റാന്‍ഡിലെത്തിയ ഗൗരി അവിടെ ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്ത്രീകളുടെ ഫോട്ടോകള്‍ അവരറിയാതെ ഒരു യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ടു. ഇതിനെ ഗൗരി ചോദ്യം ചെയ്തപ്പോള്‍ യുവാവ് ഗൗരിയെ മര്‍ദ്ദിക്കുകയും തള്ളി വീഴ്ത്തുകയും ചെയ്തു.
ഇതിന് ശേഷം യുവാവ് ഓടി. ഗൗരി ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് യുവാവിനെ പിടികൂടി. എയ്ഡ് പോസ്റ്റിലെത്തിച്ച യുവാവിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ പേര് ഉദയനാണെന്നും കിഴക്കുംകരയാണ് താമസമെന്നും അറിയിച്ചു.
ഈ സമയം അവിടെയെത്തിയ മറ്റൊരു യുവാവ് ഗൗരിയെ അസഭ്യം പറഞ്ഞ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് അപമാനിക്കുകയായിരുന്നു. ഈ യുവാവിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കണ്ണൂര്‍ എരമം സ്വദേശിയായ വിനോദാണെന്നും ഉദയന്റെ സുഹൃത്താണെന്നും വെളിപ്പെടുത്തി.
രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത പോലീസ് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ഗൗരി രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
Keywords: Lady Panchayath member, Attack, Case, Court, Punishment, Youths, Kanhangad, Kasaragod,Talking, Speak, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.