Criticism | എന്തുകൊണ്ടാണ് കേരളത്തിൽ ടൂറിസം വളരാത്തത്? വൈറൽ കുറിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യം.
● കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ കഴിയും.
● പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉണർത്താനും സാധിക്കും.
റോക്കി എറണാകുളം
(KVARTHA) നമ്മുടെ കേരളം ശരിക്കും വിനോദസഞ്ചാരികളുടെ പറുദീസ തന്നെയാണ്. കാരണം ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും പച്ചപ്പും പുഴയും വെള്ളവുമൊക്കെ തന്നെ ഇതിന് കാരണം. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് പ്രത്യേകം ഒരു കഴിവ് ഉണ്ട്. അത് അധികാരികളുടെ കഴിവ് അല്ല. നമ്മുടെ കൊച്ചുകേരളത്തിൻ്റെ സൗന്ദര്യം തന്നെ.
നമ്മുടെ നാടിൻ്റെ സൗന്ദര്യത്തെ അതിൻ്റേതായ രീതിയിൽ വളർത്തിക്കൊണ്ടുവരാൻ ഇവിടുത്തെ ഉത്തരവാദിത്വപ്പെട്ടവർക്ക് ആകുന്നുണ്ടോ. തീർച്ചയായും ഇല്ലെന്ന് തന്നെ പറയേണ്ടി വരും. നമ്മുടെ ടൂറിസം എവിടെ തുടങ്ങിയോ അവിടെ തന്നെ ഇപ്പോഴും നിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ കാര്യങ്ങളെ വ്യക്തമാക്കുന്ന സുജിത് സ്വാമിനികാർത്തിൽ എഴുതിയ ഒരു കുറിപ്പ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
കുറിപ്പിൽ പറയുന്നത്: 'ആലപ്പുഴ വളർന്നില്ലെങ്കിൽ കൊല്ലം വളരും. ഞാൻ പറഞ്ഞു വരുന്നത് ടൂറിസത്തെ കുറിച്ചാണ്. ഇതിൽ ഏത് ജില്ല വളർന്നാലും കേരള ടൂറിസത്തിന് നേട്ടം തന്നെയാണ്. ഞാൻ ആലപ്പുഴക്കാരൻ ആയതിനാൽ ഏറ്റവും കൂടുതൽ വളരണമെന്ന് ആഗ്രഹിക്കുന്നത് സ്വന്തം ജില്ല തന്നെയാണ്. ആയതിനാൽ ആണ് എനിക്കറിയാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ മാത്രം കുറിക്കുന്നത്. ഹോട്ടൽ മാനേജ്മെൻറ് പഠനത്തിനുശേഷം പല ജോലികൾ ചെയ്തു നടന്ന സമയം. ഹൗസ് ബോട്ടിൽ അപ്രതീക്ഷിതമായി കുറച്ചുദിവസം കുക്കായി ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുകയുണ്ടായി.
ഏകദേശം 15 വർഷം മുമ്പത്തെ കഥയാണ് പറയുന്നത്. അതിനൊക്കെ ശേഷം പലപ്രാവശ്യവും ആലപ്പുഴ സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസം മുമ്പ് ആലപ്പുഴ ഹൗസ് ബോട്ടിൽ യാത്ര ചെയ്തിരുന്നു. ആദ്യം പോയത് മുതൽ ഇന്നുവരെ ആലപ്പുഴ ടൂറിസത്തിന് എടുത്തു പറയാവുന്ന കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് പറഞ്ഞേ മതിയാകും. കൊല്ലം ജില്ലയ്ക്ക് ആകട്ടെ ടൂറിസത്തിനു വലിയ ശ്രദ്ധ നേടിയ ജില്ലയായിരുന്നില്ല. എന്നാലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ടൂറിസത്തിന്റെ കാര്യത്തിൽ വളരാൻ സാധിച്ചു എന്നുള്ളത് കഴിഞ്ഞ ഒരു വർഷം മുൻപ് പോയപ്പോൾ നേരിൽ കാണാൻ കഴിഞ്ഞു.
കടലിനാലും, കായലിനാലും, തോടുകളാലും, പാലങ്ങളാലും, കലാകാരന്മാരായാലും, ചെറുകിട വ്യവസായങ്ങൾ ആയാലും, കാർഷിക മേഖലയായാലും വ്യത്യസ്തമാണ് നമ്മുടെ സ്വന്തം നാട്. എന്നാൽ രാത്രി 7 മണിയാകുമ്പോഴേക്കും ആലപ്പുഴ ഉറക്കത്തിലേക്ക് പോകും എന്നുള്ളതാണ് ഏറ്റവും ഖേദകരം. മലയാളികൾ ആയാലും, വിദേശികൾ ആണെങ്കിലും, മറ്റ് സംസ്ഥാനക്കാർ ആണെങ്കിലും, ഏറ്റവും കൂടുതൽ ടൂറിസം ആസ്വദിക്കുന്നത് പകലത്തെ തിരക്കുപിടിച്ച ജോലിതിരക്ക് ഒക്കെകഴിഞ്ഞ് രാത്രികാലങ്ങളിലാണ്. വിദേശരാജ്യങ്ങൾ ടൂറിസം തുടങ്ങുന്നത് തന്നെരാത്രികാലങ്ങളിലാണ്. കേരളത്തിൽ രണ്ട് ജില്ലകളിൽ ആയതിന്റെ മാറ്റംകണ്ടുതുടങ്ങി.
ഒന്ന കോഴിക്കോടാണ്. കഴിഞ്ഞദിവസം ഒരു യാത്രയുമായി ബന്ധപ്പെട്ട് പോയപ്പോൾ രാത്രി രണ്ടുമണിക്കും 5000ത്തിനു മുകളിൽ ആളുകളാണ് ബീച്ച് വൈബ് ആസ്വദിക്കുന്നത്. അതുപോലെതന്നെ എറണാകുളവും രാത്രിയിലും ലൈവായി തുടങ്ങി. എൻറെ മനസ്സിലുള്ള ആലപ്പുഴ ബീച്ച് ഒക്കെഫുൾടൈം ഓൺ ആയിരിക്കണം. അതുപോലെതന്നെ ബീച്ച് തൊട്ട് കനാലിന്റെ തീരങ്ങളൊക്കെ തന്നെയും നന്നായി ദീപാലങ്കാരങ്ങൾ നൽകിയും, തനതു രുചികൾ ആസ്വദിക്കുന്നതിനും, നമ്മുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള വേദിയാക്കുകയും, കുറേയേറെ സ്ഥലങ്ങളിൽ ഒഴുകി നടക്കുന്ന പൂന്തോട്ടവും, ഒക്കെയായി മനോഹരമാക്കണം.
മത്സ്യബന്ധനത്തെ ബാധിക്കാത്ത രീതിയിൽ രാത്രികാലങ്ങളിലും നിയന്ത്രണവിധേയമായി വ്യത്യസ്തരൂപത്തിലുള്ള ബോട്ടുകൾ ഓടിത്തുടങ്ങണം. ബോട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇടയ്ക്കിറങ്ങി ആസ്വദിക്കാവുന്ന ഇടങ്ങൾ വർദ്ധിപ്പിക്കുന്നതും നന്നായിരിക്കും. ഇവിടം വളരുന്നതോടുകൂടി തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. കേരളം വളരെ വളരണമെങ്കിൽ ടൂറിസം കൂടിയേ തീരു. ആലപ്പുഴയിൽ നിന്ന് നമുക്ക് തുടക്കം കുറിക്കാം .ഒരുപാട് എഴുതാൻ ഉണ്ട്, കുറിക്കുന്നില്ല. പുതിയ കാര്യങ്ങൾ നടപ്പാക്കുമ്പോൾ ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാകും. അതിനൊക്കെ അമിതമായ പ്രാധാന്യം കൊടുക്കാതെ ആലപ്പുഴയെ വളർത്തിക്കൊണ്ടുവരാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം'.
ഈ കുറിപ്പിൽ കേരളത്തിലെ ടൂറിസം മേഖലയിലെ വികസന മുരടിപ്പ് തുറന്നു കാട്ടുക തന്നെ ചെയ്യുന്നു. ഇനിയെങ്കിലും നമ്മുടെ ടൂറിസം മേഖല പുരോഗതി പ്രാപിച്ചിരുന്നെങ്കിൽ അത് നമ്മുടെ നാടിന് വലിയ മുതൽ കൂട്ടാകുമായിരുന്നു. ഒരുപാട് തൊഴിൽ സാധ്യതകൾ സൃഷിക്കപ്പെടുമായിരുന്നു. ജോലിക്ക് വേണ്ടി ഇവിടെയുള്ള ചെറുപ്പക്കാർക്ക് മറ്റ് നാടുകളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടാകുകയുമില്ലായിരുന്നു. ടൂറിസം ഖലയെ വികസനോന്മുഖമാക്കാൻ ഇനിയെങ്കിലും ഭരണാധികാരികളുടെ കണ്ണ് തുറക്കാൻ ഇടയാകട്ടെ. രാത്രികാല ടൂറിസവും മറ്റ് രാജ്യങ്ങളിലേപ്പോലെ തന്നെ ഇവിടെയും വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
#KeralaTourism #NightTourism #Alappuzha #KeralaBackwaters #IndiaTourism #Travel
