John Brittas | തുടർച്ചയായി കേരളത്തിന് എയിംസും മെഡിക്കൽ ഡിവൈസസ് പാർക്കും നിഷേധിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി

 

 
Kerala Denied AIIMS and Medical Devices Park; John Brittas in Rajya Sabha

Photo credit: facebook/ John Brittas

'തോന്നയ്ക്കലിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കാനുള്ള അനുമതിയും വർഷങ്ങളായി കേന്ദ്രം നൽകുന്നില്ല'

ന്യൂഡെൽഹി: (KVARTHA) കേന്ദ്രം തുടർച്ചയായി കേരളത്തിന് എയിംസും മെഡിക്കൽ ഡിവൈസസ് പാർക്കും നിഷേധിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ പറഞ്ഞു.

എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും മറ്റു സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചിട്ടും കേരളത്തിന് മാത്രം അനുവദിക്കുന്നില്ലെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

ആരോഗ്യ മേഖലയിൽ നീതി ആയോ​ഗ് റിപ്പോർട്ട് പ്രകാരം കേരളം ഒന്നാമതാണ്. കോപറേറ്റീവ് ഫെഡറലിസമെന്ന് പറയുന്ന കേന്ദ്രം കാലങ്ങളായി കേരളത്തിലേക്കുള്ള എയിംസ് അനുമതി നിഷേധിക്കുകയാണ്. തോന്നയ്ക്കലിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കാനുള്ള അനുമതിയും വർഷങ്ങളായി കേന്ദ്രം നൽകുന്നില്ല. കേന്ദ്രത്തോട് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും എടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം കേരളത്തിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം പിമാർ പാർലമെന്‍റ് കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ എയിംസിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല. 

എയിംസ് വരും, വന്നിരിക്കും, പക്ഷേ കേരള സർക്കാർ കൃത്യമായി സ്ഥലം തരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia