Rescue | അർജുനായുള്ള രക്ഷാപ്രവർത്തനം തുടരണമെന്ന് പിണറായി; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു; 'ആവശ്യമായ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തണം'


അതേസമയം, അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
തിരുവനന്തപുരം: (KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരാൻ അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചു.
ഇതുവരെ നടന്ന രക്ഷാപ്രവർത്തനത്തിന് നന്ദി പറഞ്ഞ പിണറായി വിജയൻ, തുടർന്നും ശക്തമായി തിരച്ചിൽ നടത്തണമെന്നും ആവശ്യപ്പെട്ടു. ആവശ്യമായ ഉപകരണങ്ങളും സന്നാഹങ്ങളും ഉപയോഗപ്പെടുത്തി രക്ഷാപ്രവർത്തനം തുടരണമെന്നും കത്തിൽ പറയുന്നു.
രക്ഷാപ്രവർത്തനം നിർത്തിവച്ചതായുള്ള റിപോർടുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. രക്ഷാദൗത്യവുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് നിലപാട് എംഎല്‍എ പറഞ്ഞതായാണ് വിവരം. അര്‍ജുന്റെ കുടുംബം ഇക്കാര്യം അറിയിച്ചു.
അതേസമയം, അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ തീരുമാനം കൂടിയാലോചനകളില്ലാതെ എടുത്തതാണെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഈ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.