Kejriwal | ഭാര്യ സുനിതയ്ക്കൊപ്പം ഹനുമാന്‍ മന്ദിറില്‍ ദര്‍ശനം നടത്തി അരവിന്ദ് കേജ് രിവാള്‍

 


ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ ഭാര്യ സുനിതയ്ക്കൊപ്പം ഹനുമാന്‍ മന്ദിറില്‍ ദര്‍ശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാര്‍ടിയിലെ മറ്റ് നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. കനത്ത പൊലീസ് നിയന്ത്രണം ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നുവെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം അവഗണിച്ച് നിരവധി എഎപി പ്രവര്‍ത്തകരാണ് ക്ഷേത്രത്തിന് സമീപം തടിച്ചുകൂടിയത്.

Kejriwal | ഭാര്യ സുനിതയ്ക്കൊപ്പം ഹനുമാന്‍ മന്ദിറില്‍ ദര്‍ശനം നടത്തി അരവിന്ദ് കേജ് രിവാള്‍

ക്ഷേത്ര ദര്‍ശനത്തിനുശേഷം കേജ് രിവാള്‍ പാര്‍ടി ആസ്ഥാനത്തേക്ക് പോകും. ഉച്ചയോടെ വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേജ് രിവാള്‍ ശനിയാഴ്ച തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. മെയ് 25നാണ് ഡെല്‍ഹിയിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള പോളിങ് നടക്കുന്നത്.

കഴിഞ്ഞദിവസമാണ് സുപ്രീംകോടതി കേജ് രിവാളിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. വൈകിട്ടോടെയാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് ഔദ്യോഗിക വസതിയിലെത്തി. വെടിപൊട്ടിച്ചും പാട്ടും, ഡാന്‍സുമായും ലഡു വിതരണം ചെയ്തുമൊക്കെയാണ് എഎപി പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന്റെ ജയില്‍ മോചനം ആഘോഷിച്ചത്.

Keywords: Kejriwal offers prayers at Hanuman Temple in Delhi’s CP after release from jail, New Delhi, News, Kejriwal, Hanuman Temple, Politics, Press Meet, Protection, Police, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia