Railway | ഓടുന്ന ട്രെയിനിൽ നിന്ന് ചാടി അത്യാഹിതം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമോ? ഹൈകോടതി വിധി ഇങ്ങനെ!
May 15, 2024, 15:53 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ റെയിൽവേയെ രാജ്യത്തിൻ്റെ ജീവനാഡി എന്നാണ് വിളിക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. റെയിൽവേ പൂർണ ശ്രദ്ധയാണ് യാത്രക്കാർക്ക് നൽകുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുന്നവർക്ക് വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ട്.
റെയിൽവേക്ക് പിഴവ് സംഭവിക്കുമ്പോൾ മാത്രമേ ഈ നഷ്ടപരിഹാരം ലഭിക്കൂ. എന്നാൽ കർണാടകയിൽ സ്വന്തം പിഴവ് മൂലം മരിച്ച ഒരു സ്ത്രീക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വിധിച്ചു. റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിൻ്റെ വിധി റദ്ദാക്കി കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെ:
ജയമ്മ എന്ന സ്ത്രീയും സഹോദരി രത്നമ്മയും തിരുപ്പതി പാസഞ്ചർ ട്രെയിനിൽ അശോകപുരത്തേക്ക് പോകുന്നതിനായി ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നു. പക്ഷേ അവർ അറിയാതെ തൂത്തുക്കുടി എക്‌സ്പ്രസിൽ കയറി. ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടൻ അത് അശോകപുരത്തേക്ക് പോകില്ലെന്ന് മനസിലാക്കിയ ജയമ്മ പരിഭ്രാന്തയായി ട്രെയിനിൽ നിന്ന് ചാടി. പ്ലാറ്റ്‌ഫോമിൽ വീണ ജയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ആശുപത്രിയിൽ മരിച്ചു.
2016-ൽ, ജയമ്മയുടെ മരണത്തെ തുടർന്ന് അവരുടെ കുടുംബം ബെംഗ്ളൂറിലെ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകി. എന്നാൽ അപേക്ഷ തള്ളി. ജയമ്മയ്ക്ക് യാത്ര തുടരുകയോ അല്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങുകയോ ചെയ്യാമായിരുന്നുവെന്നും അല്ലെങ്കിൽ ചങ്ങല വലിച്ച് ട്രെയിൻ നിർത്താമായിരുന്നുവെന്നും വിധിയിൽ പറഞ്ഞിരുന്നു.
ഇതോടെ കുടുംബം ഹൈകോടതിയെ സമീപിച്ചു. വാദം കേട്ട കോടതി പലിശ ഉൾപെടെ എട്ട് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് റെയിൽവേയോട് നിർദേശിച്ചു. ജയമ്മ ഒരു യഥാർഥ യാത്രക്കാരിയാണെന്നും സുപ്രീം കോടതി ശരിവച്ചത് പോലെയുള്ള 'അനിഷ്‌ട സംഭവ'ത്തിൽ നിന്നാണ് മരണം സംഭവിച്ചതെന്നും ജസ്റ്റിസ് എച്ച്പി സന്ദേശ് നിരീക്ഷിച്ചു. 1989-ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 124, 124 എ വകുപ്പുകൾ കോടതി പരാമർശിച്ചു.
Keywords: News, National, New Delhi, Railway, High Court, Train, Injured, Death, Karnataka High Court awards compensation to family of woman who died while boarding wrong train.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.