SWISS-TOWER 24/07/2023

Accidental Death | ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ അപകടം; കണ്ണൂരില്‍ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) പാപ്പിനിശേരിയില്‍ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക് യാത്രികനായ തളിപ്പറമ്പ് വെള്ളിക്കീല്‍ സ്വദേശി പി മുഹമ്മദ് സാബിത്ത് (28) ആണ് മരിച്ചത്. കോഴിക്കോട്ട് ഒരു കംപനിയില്‍ ജീവനക്കാരനായ സാബിത്ത് ജോലിക്ക് പോകുമ്പോഴാണ് പാപ്പിനിശേരി പഞ്ചായത് ഓഫീസിന് സമീപത്തുനിന്നും അപകടത്തില്‍പെട്ടത്.

Accidental Death | ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ അപകടം; കണ്ണൂരില്‍ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച (20.05.2024) രാവിലെ ഒന്‍പത് മണിക്കാണ് അപകടമുണ്ടായത്. വെള്ളിക്കീല്‍ എ പി പള്ളിക്ക് സമീപമാണ് യുവാവ് താമസിച്ച് വരുന്നത്. അമിതവേഗതയില്‍ എതിര്‍ദിശയില്‍നിന്നും വന്നിടിച്ച കാര്‍ നിര്‍ത്താതെ പോയെന്ന പരാതിയുണ്ട്. അതീവ ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സാബിത്തിനെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Keywords: News, Kerala, Kannur, Kannur-News, Kannur News, Regional News, Youth, Young Man, Died, Collision, Car, Bike, Police, Work, Vehicle, Kannur: Youth died in collision between car and bike.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia