SWISS-TOWER 24/07/2023

Accidental Death |കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കന്നട താരം പവിത്ര ജയറാമിന് ദാരുണാന്ത്യം

 


ADVERTISEMENT

അമരാവതി: (KVARTHA) തെലുങ്ക് ടെലിവിഷന്‍ പരമ്പര 'ത്രിനയനി'ലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ കന്നട ടെലിവിഷന്‍ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. കന്നടയ്ക്ക് പുറമെ മറ്റ് പല ഭാഷകളിലും പവിത്ര വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിരുന്നു.

ഭര്‍ത്താവും നടനുമായ ചന്ദ്രകാന്തിനും സഹോദരി ആപേക്ഷക്കുമൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് അപകടം സംഭവിക്കുന്നത്. ദേശീയ മാധ്യമങ്ങളുടെ റിപോര്‍ട് പ്രകാരം നടി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Accidental Death |കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കന്നട താരം പവിത്ര ജയറാമിന് ദാരുണാന്ത്യം

ഷൂടിങ്ങ് കഴിഞ്ഞ് കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പവിത്രയുടെ സഹോദരി അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, ഭര്‍ത്താവ് ചന്ദ്രകാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. നടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എത്തുകയാണ് താരങ്ങള്‍.

Keywords: News, National, National-News, Mumbai News, Amaravati News, Karnataka, Road Accident, Car, Accident, Accidental Death, Actress, Husband, Actor, Injured, Kannada TV Actress, Pavitra Jayaram, Died, Kannada TV actress Pavitra Jayaram dies in road accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia