SWISS-TOWER 24/07/2023

Criticized | എത്ര ആരോപണം ഉന്നയിച്ചാലും മറുപടിയില്ല, മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉളുപ്പില്ലെന്ന് കെ സുധാകരന്‍

 
K Sudhakaran Criticized CM Pinarayi Vijayan and his Family, Kannur, News, Politics, K Sudhakaran, Criticized, CM Pinarayi Vijayan, Family, Kerala News
K Sudhakaran Criticized CM Pinarayi Vijayan and his Family, Kannur, News, Politics, K Sudhakaran, Criticized, CM Pinarayi Vijayan, Family, Kerala News


ADVERTISEMENT

ADVERTISEMENT

ഗൗരവമേറിയ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രിയും കുടുംബവും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല


നെയ്യാര്‍ ഡാമിലെ കെ എസ് യു കാംപിലുണ്ടായ തമ്മിലടിയില്‍ അഖിലേന്‍ഡ്യാ കമിറ്റി നടപടിയെടുക്കും

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരെങ്കിലും ആരോപണമുന്നയിക്കുമ്പോള്‍ മറുപടി പറയാത്ത അവര്‍ക്ക് യാതൊരു ഉളുപ്പുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തോട്ടടയിലെ വീട്ടില്‍  മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാളെ കുറിച്ചുളള ആരോപണം ഉന്നിയിച്ചാല്‍ ജനങ്ങളുടെ മുന്‍പില്‍ അങ്ങനെയൊന്നില്ലെന്ന് പറയാനോ തെളിയിക്കാനോ ശ്രമിക്കുക, അങ്ങനെയൊന്നുമില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ യാതൊരു ഉളുപ്പുമില്ലാത്ത വര്‍ഗമാണ് പിണറായി വിജയനും കുടുംബവുമെന്ന് സുധാകരന്‍ പറഞ്ഞു.  

Aster mims 04/11/2022

നെയ്യാര്‍ ഡാമിലെ കെ എസ് യു കാംപിലുണ്ടായ തമ്മിലടിയില്‍ അഖിലേന്‍ഡ്യാ കമിറ്റി നടപടിയെടുക്കും. അലോഷ്യസ് സേവ്യറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്കറിയില്ല. നാണവും മാനവും ഉളുപ്പുമുളളവര്‍ക്കെ ഇതൊക്കെ ബാധകമാകൂ. ഉളുപ്പെന്നാല്‍ ലജ്ജയെന്നാണ്. ഇത് ആദ്യത്തെ സംഭവമല്ലല്ലോ. അവര്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 

ജനങ്ങളെ ജനാധിപത്യ സമൂഹത്തില്‍ നിന്നും മാറ്റി ഞങ്ങള്‍ ഇതിനൊക്കെ അപ്പുറത്താണെന്ന് കരുതുകയാണ് സ്വയം അച്ഛനും മകളും. അവര്‍ ഇപ്പോള്‍ നല്ല പുസ്തകമെഴുതുകയാണെന്ന് സുധാകരന്‍ പരിഹസിച്ചു. യുഎഇ മീഡിയ സിറ്റിയില്‍  മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് രഹസ്യ അകൗണ്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു. 

എസ് എന്‍ സി ലാവ് ലിന്‍ ഉള്‍പെടെയുളള വന്‍കിട കംപനികള്‍ ഈ അകൗണ്ടില്‍  പണം നിക്ഷേപിച്ചുവെന്ന ആരോപണമാണ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ചത്. എന്നാല്‍ ഗൗരവമേറിയ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രിയും കുടുംബവും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ഷോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസും ഇടപെട്ടത് എന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia