Jyotika | ആദ്യ സിനിമ തന്നെ പരാജയം: ബോളിവുഡില്‍ നിന്നും ജ്യോതികയ്ക്ക് അവസരം ലഭിക്കാതെ പോയത് 25 വര്‍ഷം
May 10, 2024, 20:52 IST
മുംബൈ: (KVARTHA) ആദ്യ സിനിമ തന്നെ പരാജയമായതിനെ തുടര്‍ന്ന് തനിക്ക് ബോളിവുഡില്‍ നിന്നും അവസരം ലഭിക്കാതെ പോയത് 25 വര്‍ഷമാണെന്ന് തുറന്നുപറഞ്ഞ് നടി ജ്യോതിക. 'ശ്രീകാന്ത്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു താരം. തുടക്കം ബോളിവുഡിലായിരുന്നെങ്കിലും ഇന്ന് തെന്നിന്‍ഡ്യന്‍ സിനിമാലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയിട്ടുണ്ട് താരം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കേ രഖ്‌നാ എന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ ഈ ചിത്രം പരാജയപ്പെട്ടതിനുശേഷം താരം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. 25 വര്‍ഷമാണ് തനിക്ക് ബോളിവുഡില്‍ അവസരം ലഭിക്കാതിരുന്നതെന്നാണ് താരം പറയുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കേ രഖ്‌നാ എന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ ഈ ചിത്രം പരാജയപ്പെട്ടതിനുശേഷം താരം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. 25 വര്‍ഷമാണ് തനിക്ക് ബോളിവുഡില്‍ അവസരം ലഭിക്കാതിരുന്നതെന്നാണ് താരം പറയുന്നത്.
ഡോളി സജാകേ രഖ്‌നേയ്ക്കുശേഷം ഹിന്ദി ചിത്രങ്ങളില്‍നിന്ന് അവസരങ്ങള്‍ തേടിവന്നില്ല. തുടര്‍ന്ന് ദക്ഷിണേന്‍ഡ്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധകൊടുക്കുകയായിരുന്നു. ആദ്യ ഹിന്ദി ചിത്രം ഹിറ്റായിരുന്നില്ല. കൂടുതല്‍ അവസരം ലഭിക്കണമെങ്കില്‍ ആദ്യ ചിത്രം തിയേറ്ററുകളില്‍ നല്ലരീതിയില്‍ സ്വീകരിക്കപ്പെടണമെന്നും താരം പറഞ്ഞു. അതേസമയം തന്നെ ബോളിവുഡില്‍ തങ്ങളുടെ കരിയര്‍ ആരംഭിച്ച മറ്റ് നടിമാരില്‍ നിന്നുള്ള മത്സരമാണ് ഇതിന് കാരണമെന്നും ജ്യോതിക പറയുന്നു.
ജ്യോതികയുടെ വാക്കുകള്‍:
ഞാന്‍ എന്റെ കരിയര്‍ ആരംഭിക്കുമ്പോള്‍, വലിയ പ്രൊഡക്ഷന്‍ ഹൗസുകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ വലിയ നിരതന്നെയുണ്ടായിരുന്നു. എന്റെ സിനിമയും ഒരു വലിയ ബാനറാണ് നിര്‍മിച്ചത്, പക്ഷേ പരാജയപ്പെടാനായിരുന്നു അതിന്റെ വിധി. ഭാഗ്യവശാല്‍, ഞാന്‍ ഒരു ദക്ഷിണേന്‍ഡ്യന്‍ സിനിമയില്‍ ഒപ്പുവെച്ച് ബോളിവുഡില്‍ നിന്ന് വഴിമാറി.
ഞാന്‍ ഒരു ദക്ഷിണേന്‍ഡ്യക്കാരിയാണെന്നും എനിക്ക് ഇനി ഹിന്ദി സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും ബോളിവുഡിലെ ആളുകള്‍ കരുതി. അതൊരു യാത്രയായിരുന്നു, അതില്‍ ഞാന്‍ ഇപ്പോഴും നന്ദിയുള്ളവളാണ്. ഞാന്‍ അവിടെ ചില മികച്ച കുറേ സിനിമകള്‍ ചെയ്തു. ഞാന്‍ ഹിന്ദി സിനിമ ചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നതല്ല. ഇത്രയും വര്‍ഷമായി ബോളിവുഡില്‍ ആരും എനിക്ക് അവസരങ്ങള്‍ വാഗ്ദാനം ചെയ്യാത്തതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്- എന്നും താരം കൂട്ടിച്ചേര്‍ത്തു.
അജയ് ദേവ് ഗണ്‍, മാധവന്‍ എന്നിവര്‍ അഭിനയിച്ച ശെയ്ത്താന്‍ എന്ന ചിത്രത്തിലാണ് നീണ്ട ഇടവേളയ്ക്കുശേഷം ജ്യോതിക വേഷമിട്ടത്. രാജ് കുമാര്‍ റാവു നായകനായ ശ്രീകാന്ത് ആണ് ജ്യോതികയുടേതായി പുതുതായി തിയേറ്ററുകളിലെത്തിയ ചിത്രം.
Keywords: Jyotika opens up about her comeback to Bollywood after 25 years with Shaitaan, says 'I am looking out for...', Mumbai, News, Actress Jyotika, Interview, Bollywood, Priyadarshan, Director, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.