Novel Release | മാധ്യമ പ്രവര്‍ത്തകന്‍ സുജിത് ഭാസ്‌കര്‍ രചിച്ച 'ജലസ്മാരകം' നോവലിന്റെ പ്രകാശനം പയ്യന്നൂരില്‍ നടക്കും
May 25, 2024, 18:14 IST
ADVERTISEMENT
*പ്രശസ്ത എഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിക്കും
* പ്രകാശനം പയ്യന്നൂര്‍ ശ്രീവത്സം മിനി ഓഡിറ്റോറിയത്തില്‍ നടക്കും
പയ്യന്നൂര്‍: (KVARTHA) മാധ്യമ പ്രവര്‍ത്തകന്‍ കെ സുജിത്(സുജിത് ഭാസ്‌കര്‍) രചിച്ച 'ജലസ്മാരകം' എന്ന നോവലിന്റെ പ്രകാശനം 26ന് വൈകിട്ട് നാലുമണിക്ക് പയ്യന്നൂര്‍ ശ്രീവത്സം മിനി ഓഡിറ്റോറിയത്തില്‍ നടക്കും. ടിഐ മധുസൂദനന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിക്കും.
ശബ്ദ കലാകാരന്‍ കരിവെള്ളൂര്‍ രാജന്‍ പുസ്തകം ഏറ്റുവാങ്ങുകയും പുസ്തക പരിചയം നടത്തുകയും ചെയ്യും. കെവി സുരഭി സ്വാഗതവും രാകേഷ് കരുവാച്ചേരി നന്ദിയും പറയും.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
