Israel | ഗസ്സയെ ചൊല്ലി ഇസ്രാഈൽ സർക്കാരിൽ ഭിന്നത; നെതന്യാഹുവിന് സ്വന്തം മന്ത്രിയുടെ അന്ത്യശാസനം

 


ടെൽ അവീവ്: (KVARTHA) ഗസ്സ മുനമ്പിൻ്റെ ഭാവിയെക്കുറിച്ച് പദ്ധതി തയ്യാറാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കഴിയുന്നില്ലെങ്കിൽ, യുദ്ധ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് ഇസ്രാഈൽ മന്ത്രി ബെന്നി ഗാൻ്റ്സ് മുന്നറിയിപ്പ് നൽകി. ആറ് തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാരിന് ജൂൺ എട്ട് വരെ സമയം നൽകിയ അദ്ദേഹം അല്ലാത്തപക്ഷം സർക്കാരിനുള്ള പിന്തുണ തൻ്റെ പാർട്ടി പിൻവലിക്കുമെന്നും ഭീഷണിപ്പെടുത്തി.
  
Israel | ഗസ്സയെ ചൊല്ലി ഇസ്രാഈൽ സർക്കാരിൽ ഭിന്നത; നെതന്യാഹുവിന് സ്വന്തം മന്ത്രിയുടെ അന്ത്യശാസനം

ബന്ദികളെ നാട്ടിലെത്തിക്കുക, ഗസ്സയിൽ ഹമാസിൻ്റെ നിയന്ത്രണം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഇസ്രാഈൽ സൈനികർ ധീരത പ്രകടിപ്പിക്കുമ്പോൾ, അവരെ യുദ്ധത്തിന് അയച്ചവരിൽ ചിലർ ഭീരുത്വത്തോടെയും ഉത്തരവാദിത്തമില്ലായ്മയോടെയും പ്രവർത്തിക്കുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഗാൻ്റ്സ് ആരോപിച്ചു.

ഗസ്സ മുനമ്പിൻ്റെ ഇരുവശങ്ങളിലും ഇസ്രാഈലിൻ്റെ സൈനിക നടപടി വർധിച്ച സമയത്താണ് പുതിയ സംഭവ വികാസങ്ങൾ. ഒരു വശത്ത്, വടക്ക് ഗസ്സ സിറ്റിക്ക് സമീപമുള്ള ജബലിയയിലേക്ക് കൂടുതൽ ഇരച്ചുകയറാൻ ഇസ്രാഈൽ സൈന്യം ശ്രമിക്കുമ്പോൾ, മറുവശത്ത്, തെക്കൻ ഗസ്സയിലെ റഫയിൽ വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. ഗസ്സയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ അഭയാർത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ.

ഏഴ് മാസത്തിലേറെയായി ഗസ്സ മുനമ്പിൽ ഹമാസുമായി ഇസ്രാഈൽ സൈന്യം പോരാടുകയാണ്. എന്നാൽ ഹമാസ് പോരാളികളെ ഇല്ലാതാക്കിയെന്ന് ഇസ്രാഈൽ അവകാശപ്പെട്ടിരുന്ന വടക്കൻ ഗസ്സയിൽ അവർ വീണ്ടും സംഘടിക്കുകയും പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തതോടെയാണ് ഇസ്രാഈൽ യുദ്ധ മന്ത്രിസഭയിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമയത്. ഒക്ടോബർ ഏഴിന് ശേഷം ഹമാസിനെതിരായ ഇസ്രാഈൽ സൈനിക ആക്രമണത്തിൽ ഇതുവരെ 35,386 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കൂടുതലും സാധാരണക്കാരാണ്.

Keywords:  Palestine, Hamas, Israel, Gaza, World, News, Tel Aviv-Yafo, Benjamin Netanyahu, War, Media Conference, Israel War Cabinet Minister Threatens To Quit Over Gaza Plan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia