ഐഎസ്എല്ലില്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് ദേശീയ ഗാനാലാപനം: ഇത് ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം

 


തിരുവനന്തപുരം: (www.kvartha.com 05.12.2016) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന് തൊട്ടുമുമ്പ് ആലപിക്കുന്ന ദേശീയ ഗാനം കീഴ് വഴക്കങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു. കീഴ് വഴക്കങ്ങള്‍ ലംഘിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച പോലീസ് ഐഎസ്എല്‍ അധികൃതര്‍ക്കും സ്‌റ്റേഡിയം അധികൃതര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

ഒക്ടോബര്‍ 14 ന് മുംബൈക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോള്‍ അറ്റന്‍ഷനായി നില്‍ക്കണമെന്ന കീഴ്‌വഴക്കവും നിര്‍ദ്ദേശവും ലംഘിച്ചുകൊണ്ട് കൈമാറോട് ചേര്‍ത്തു പിടിച്ചാണ് ദേശീയഗാനാലാപനം നടത്തിയത്. ദേശീയഗാനം ആലപിക്കുന്നത് ടിവിയില്‍ കണ്ട പാലായിലെ മഹാത്മാഗാന്ധി ദേശീയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉടന്‍ തന്നെ മുഖ്യമന്ത്രി, കൊച്ചി സിറ്റി പോലീസ്, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുകയായിരുന്നു.

ഐഎസ്എല്ലില്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് ദേശീയ ഗാനാലാപനം: ഇത് ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം

പരാതി അന്വേഷിച്ച പോലീസ് ഐഎസ്എല്ലില്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു ദേശീയഗാനാലാപനം നടന്നതായി കണ്ടെത്തി. തുടര്‍ന്നാണ് ഐഎസ്എല്‍ അധികൃതര്‍ക്കും സ്‌റ്റേഡിയം അധികൃതര്‍ക്കും പോലീസ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ പോരാട്ടമാണ് ലംഘനം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനും ഗുരുതരവീഴ്ചയാണെന്ന് മനസിലാക്കിക്കൊടുക്കാനും സാധിച്ചത്.

Keywords: National anthem at ISL, victory of a 'single fact' fight, Kerala Blasters, ISL, Mumbai FC, Sports, Football, Kochi, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia