മഞ്ഞപ്പടയെ ഒരുക്കാന്‍ ഇനി കൊപ്പലാശാനില്ല; പരിശീലകനായി മുന്‍ മാഞ്ചസ്റ്റര്‍ കോച്ച്
Jul 10, 2017, 18:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 10.07.2017) അടിമുടി മാറ്റവുമായി ഇറങ്ങുന്ന നാലാം സീസണ്‍ ഐഎസ്എല്ലില്‍ മഞ്ഞപ്പടയെ ഒരുക്കാന്‍ ഇനി കൊപ്പലാശാനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ സീസണില്‍ ഒന്നുമല്ലാതിരുന്ന ടീമിനെ ഫൈനല്‍ വരെ എത്തിച്ച സ്റ്റീവ് കൊപ്പല്‍ ഇത്തവണ കേരളത്തിലേക്കില്ലെന്നറിയിച്ചതായാണ് വിവരം. ഇതേ തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മുന്‍ മാഞ്ചസ്റ്റര്‍ കോച്ച് സ്റ്റുവര്‍ട്ട് പിയേഴ്‌സെത്താന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യം വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന മൈക്കല്‍ ചോപ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് പിയേഴ്‌സിന്റെ കേരളത്തിലേക്കുള്ള വരവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. കോപ്പലിനെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. തുടര്‍ന്ന് പിയേഴ്‌സിനെയും സ്‌കോട്ട്‌ലന്‍ഡ് ദേശീയ ടീം മുന്‍ പരിശീലകന്‍ ബില്ലി മക്കിനാലിയെയും ബ്ലാസ്‌റ്റേഴ്‌സ് പരിഗണിച്ചിരുന്നു. എന്നാല്‍ പിയേഴ്‌സ് മതിയെന്ന തീരുമാനത്തില്‍ ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തുകയായിരുന്നുവെന്നാണ് വിവരം.
നോട്ടിങ്ങാമിന്റെ മുന്‍ പ്രതിരോധ താരമായ പിയേഴ്‌സ് ഇംഗ്ലണ്ടിനായി 78 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നോട്ടിങ്ങാം ഫോറസ്റ്റിനെ കൂടാതെ ന്യൂകാസില്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകള്‍ക്കായും പിയേഴ്‌സ് ജഴ്‌സിയണിഞ്ഞു. 2005 - 2007 കാലയളവിനിടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായിരുന്നു. മാഞ്ചസ്റ്ററിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പിയേഴ്‌സിനെ മാനേജ്‌മെന്റ് ഒഴിവാക്കുകയായിരുന്നു.
തുടര്‍ന്ന് ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ പിയേഴ്‌സ് 2009ല്‍ ഇംഗ്ലണ്ടിനെ യുവേഫ അണ്ടര്‍ 21 ഫൈനലിലെത്തിച്ചു. പിന്നീട് ഇംഗ്ലണ്ട് സീനിയര്‍ ടീമിന്റെ സഹപരിശീലകനായും പിയേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാബിയൊ കപ്പെല്ലോയ്ക്ക് കീഴിലായിരുന്നു അത്. കപ്പെല്ലോ രാജിവെച്ച ശേഷം ഇംഗ്ലണ്ടിനെ ഒരു കളിയില്‍ പിയേഴ്‌സ് പരിശീലിപ്പിച്ചെങ്കിലും ആ കളി നെതര്‍ലന്‍ഡ്‌സിനോട് 2-1ന് തോല്‍ക്കുകയായിരുന്നു. അവസാനം പരിശീലിപ്പിച്ച നോട്ടിങ്ങാം ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പിലെ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ചതിനെ തുടര്‍ന്ന് പിയേഴ്‌സിനെ പുറത്താക്കി.
Keywords: Kerala, India, World, Football, News, Sports, ISL, Kerala Blasters, Stuart Pearce set to join Indian Super League side Kerala Blasters

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.