സഹല്‍ അബ്ദുസ്സമദ് മൂന്ന് വര്‍ഷത്തേക്ക് കൂടി ബ്ലാസ്‌റ്റേര്‍സ് കുപ്പായത്തില്‍; ഇന്ത്യന്‍ ഓസിലിന്റെ കരാര്‍ നീട്ടിയത് അടിപൊളി വീഡിയോയിലൂടെ ആഘോഷമാക്കി കൊമ്പന്മാര്‍

 


കൊച്ചി: (www.kvartha.com 11/05/2019) കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി മധ്യനിരതാരം സഹല്‍ അബ്ദുല്‍ സമദ് മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അടിപൊളി വീഡിയോയിലൂടെയാണ് 'ഇന്ത്യന്‍ ഓസിലിന്റെ' കരാര്‍ നീട്ടിയ വിവരം ബ്ലാസ്‌റ്റേര്‍സ് പുറത്തുവിട്ടത്.

'സഹല്‍ ഇനി നമ്മുടെ സ്വന്തം' എന്ന ക്യാപ്ഷനോടുകൂടിയാണ് ട്വിറ്ററില്‍ ബ്ലാസ്‌റ്റേഴ്‌സ് വീഡിയോ പങ്കുവെച്ചത്. നിങ്ങളുടെ 'ഇഷ്ട കളിക്കാരനാരെന്ന് കേരളത്തോട് ചോദിച്ചപ്പോള്‍ ഒരു പേര് മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്..സഹല്‍... ഒരു സംസ്ഥാനം മുഴുവന്‍ സഹലിനെ ആഘോഷമാക്കുമ്‌ബോള്‍ നീയും അവര്‍ക്കൊപ്പം ആഘോഷിക്കുക.. സഹല്‍ 2022'. ബ്ലാസ്‌റ്റേഴ്‌സ് പുറത്തിറക്കിയ വീഡിയോയില്‍ വ്യക്തമാക്കുന്നു.

സഹല്‍ അബ്ദുസ്സമദ് മൂന്ന് വര്‍ഷത്തേക്ക് കൂടി ബ്ലാസ്‌റ്റേര്‍സ് കുപ്പായത്തില്‍; ഇന്ത്യന്‍ ഓസിലിന്റെ കരാര്‍ നീട്ടിയത് അടിപൊളി വീഡിയോയിലൂടെ ആഘോഷമാക്കി കൊമ്പന്മാര്‍

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേര്‍സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരമാണ് സഹല്‍. ഐഎസ്എല്ലില്‍ മികച്ച 'എമേര്‍ജിങ്ങ് പ്ലെയര്‍' പുരസ്‌കാരം നേടിയത് സഹലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Kerala Blasters, Kochi, ISL, Video, Sahal Abdul Samad Extends Contract With Kerala Blasters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia