Injury | ഐ എസ് എൽ: രാഹുലിന്റെ ഫൗളിൽ ലൂക്ക മജ്സെന് ഗുരുതര പരിക്ക്; രണ്ടു മാസം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് സൂചന

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മത്സരത്തിൽ പഞ്ചാബ് 2-1ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.
● തലയിടിച്ച് വീണ താരത്തിന് പരുക്കേൽക്കുകയായിരുന്നു.
കൊച്ചി: (KVARTHA) കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ കെപി രാഹുലിന്റെ ഫൗളിൽ പരുക്കേറ്റ പഞ്ചാബ് എഫ്‌സി താരം ലൂക്ക മജ്സെന് ആറ് മുതൽ എട്ട് ആഴ്ചവരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
താടിയെല്ലിന് രണ്ട് പൊട്ടലുകളുണ്ടെന്നും വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടത്തുമെന്നും കുറിപ്പിൽ പറയുന്നു. കൊച്ചിയിൽ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഉയർന്നു വന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് കെപി രാഹുലുമായി മജ്സെൻ കൂട്ടിയിടിക്കുന്നത്.

തലയിടിച്ച് വീണ താരത്തിന് പരുക്കേൽക്കുകയായിരുന്നു. രാഹുലിന്റെ അനാവശ്യമായ, അപകടകരമായ ഫൗളിലാണ് പഞ്ചാബ് താരമായ ലൂക്കയ്ക്ക് പരുക്കേറ്റതെന്ന് പഞ്ചാബ് എഫ്‌സി ഫുട്ബോൾ ഡയറക്ടർ നിക്കോളാസ് ടോപ്പോലിറ്റിസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കളിയടവുകളെ ഒരിക്കലും ക്ലബ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നിക്കോളാസ് പറഞ്ഞു.
മത്സരത്തിൽ പഞ്ചാബ് 2-1ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു. പെനാൽറ്റി ഗോൾ നേടിയ മജ്സെൻ വിജയ ഗോളിന് അസിസ്റ്റും നടത്തിയിരുന്നു. പഞ്ചാബ് 86-ാം മിനിറ്റിൽ പെനാൾറ്റി ഗോളിലൂടെ മുന്നിലെത്തി. ലിയോൺ അഗസ്റ്റിനെ വീഴ്ത്തിയതിനാണ് റഫറി പഞ്ചാബിന് പെനാൾട്ടി വിധിച്ചത്. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് താരം ജീസസിന്റെ ഹെഡ് ഗോളിലൂടെയാണ് സമനില പിടിച്ചെങ്കിലും 95-ാം മിനിറ്റിൽ ഫിലിപ്പ് പഞ്ചാബിന്റെ വിജയഗോൾ നേടി.
#IndianSuperLeague, #KeralaBlasters, #PunjabFC, #LukeMajsen, #Injury, #Football