പടത്തലവന്‍ ആരോണ്‍ ഹ്യൂസ് ഉണ്ടാവില്ലെന്നുറപ്പായതോടെ ഡച്ച് താരം ഡിര്‍ക്ക് കുയിറ്റിനെ വലവിരിച്ച് മഞ്ഞപ്പട

 


കൊച്ചി: (www.kvartha.com 31.05.2017) കഴിഞ്ഞ സീസണില്‍ ടീമിന്റെ നെടുംതൂണായ മാര്‍ക്വി താരം ആരോണ്‍ ഹ്യൂസിന്റെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഡച്ച് സൂപ്പര്‍ താരം ഡിര്‍ക്ക് കുയിറ്റിനെ വലവിരിച്ച് തുടങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ താരമായിരുന്ന ഡിര്‍ക് ക്യുയിറ്റിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.

കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് സ്‌കോട്ടിഷ് ലീഗില്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്‌ലത്തിയാനുമായി കരാര്‍ പുതുക്കിയതോടെ പുതിയ സീസണില്‍ ഹ്യൂസിന്റെ സേവനം ടീമിന് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇതേതുടര്‍ന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ താരത്തിനായി വല വിരിക്കുന്നത്.

പടത്തലവന്‍ ആരോണ്‍ ഹ്യൂസ് ഉണ്ടാവില്ലെന്നുറപ്പായതോടെ ഡച്ച് താരം ഡിര്‍ക്ക് കുയിറ്റിനെ വലവിരിച്ച് മഞ്ഞപ്പട

മൂന്ന് ലോകകപ്പും രണ്ട് യൂറോകപ്പും കളിച്ചിട്ടുള്ള കുയിറ്റ് ഒരാഴ്ച മുമ്പാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 104 മത്സരങ്ങളില്‍ ഹോളണ്ട് ടീമിനായി കളിച്ച കുയിറ്റ് 24 ഗോളുകളും നേടി. ലിവര്‍പൂളിനായി 208 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളാണ് താരം നേടിയത്. ഡച്ച് ക്ലബ്ബായ ഫെയ്‌നൂര്‍ദിന് വേണ്ടി 102 ഗോളുകളും നേടിയിരുന്നു. ഇതിനിടയില്‍ ഫെനര്‍ബാഷെക്കായി 95 മത്സരങ്ങളില്‍നിന്ന് 26 ഗോളുകളും നേടി. 2015 ലാണ് ലിവര്‍ പൂളില്‍ നിന്ന് വീണ്ടും ഫെയ്‌നൂര്‍ദിലേക്ക് കൂടുമാറിയത്.

മുപ്പത്തിയാറുകാരനായ ഡിര്‍ക്ക് കുയിറ്റിന് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില  50 ലക്ഷം രൂപയാണ്. ഇത് താരം സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സ്‌െ്രെടക്കറായി കരിയര്‍ തുടങ്ങിയ കുയിറ്റ് പിന്നീട് വിങ്ങറുടെ റോളിലും തിളങ്ങുകയായിരുന്നു.

Keywords:  Kerala, Kerala Blasters, Football, News, World, Player, Sports, Kochi, England, ISL, Liverpool legend Dirk Kuyt set to be roped into the ISL this season.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia