ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 27.11.2017) മുൻ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ തരിപ്പണമാക്കി പൂനെ എഫ് സിയുടെ മിന്നുന്ന വിജയം. മറ്റൊരു മല്‍സരത്തില്‍ ബംഗളൂരു എഫ് സി 4-1ന് ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്തു.
കൊല്‍ക്കത്തയുടെ ഐ എസ് എല്ലിലെ ഏറ്റവും വലിയ തോല്‍വിയാണിത്. രണ്ടു തവണ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തില്‍ പൂനെ തരിപ്പണമാക്കിയത് അവിശ്വസനീയമായി. പൂനെ സിറ്റിക്കുവേണ്ടി മാഴ്‌സിലീഞ്ഞ്യോ രണ്ട് ഗോളുകള്‍ നേടി ( 12, 60 മിനിറ്റില്‍), രോഹിത് കുമാര്‍ (51ാം മിനിറ്റില്‍) എമിലിയാനോ അല്‍ഫാരോ (80ാം മിനിറ്റില്‍) എന്നിവര്‍ ഓരോ ഗോളുകളും കണ്ടെത്തി. കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ ബിപിന്‍ സിംഗും (50ാം മിനിറ്റില്‍) നേടി. രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത മാഴ്‌സിലീഞ്ഞ്യോയാണ് മാന്‍ ഓഫ് ദി മാച്ച്.
ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍ നാഷണല്‍ എറിക് പാര്‍ത്താലുവിന്റെ രണ്ടു ഗോളുകളില്‍ ( 23, 45 മിനിറ്റുകളില്‍) ആതിഥേയര്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ലെനി റോഡ്രിഗസും (57ാം മിനിറ്റില്‍) മിക്കുവും (87ാം മിനിറ്റില്‍ ) ചേര്‍ന്നു ബംഗളുരുവിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നൈജീരിയക്കാരന്‍ കാലു ഉച്ചെയുടെ പെനാല്‍ട്ടി ഗോളിലാണ് ( 86ാം മിനിറ്റില്‍) ഡല്‍ഹി ആശ്വാസ ഗോൾ കണ്ടെത്തിയത്. രണ്ട് ഗോള്‍ നേടിയ എറിക് പാര്‍ത്താലുവാണ് മാന്‍ ഓഫ് ദി മാച്ച്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റ് നേടി നവാഗതരായ ബംഗളുരു എഫ്.സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. നിലവിലെ പട്ടിക പ്രകാരം കേരള ബ്ളാസ്റ്റേഴ്സ് എട്ടാമതാണ്.
Summary: Brazilian Marcelinho scored a fortuitous brace on either side of half-time to help FC Pune City beat defending champions Atletico de Kolkata 4-1 in the Indian Super League (ISL) tie at the Vivekananda Yuba Bharati Krirangan here on Sunday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.