കേരള ബ്ലാസ്‌റ്റേഴ്‌സും ഒഡിഷ എഫ്‌സിയും നേര്‍ക്കുനേര്‍

 


വാസ്‌കോ ഡ ഗാമ: (www.kvartha.com 05.12.2021) കേരള ബ്ലാസ്‌റ്റേഴ്‌സും ഒഡിഷ എഫ്‌സിയും നേര്‍ക്കുനേര്‍. മത്സരം രാത്രി ഏഴരയ്ക്ക്. അവസാന മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് സംഭവിച്ച പിഴവുകള്‍ തിരുത്തി ഇറങ്ങുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച് വ്യക്തമാക്കി. 

കേരള ബ്ലാസ്‌റ്റേഴ്‌സും ഒഡിഷ എഫ്‌സിയും നേര്‍ക്കുനേര്‍

ഒഡിഷയുമായുള്ള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അത്ര എള്ളുപ്പമല്ല. രണ്ട് കളികളില്‍ നിന്ന് ഒന്‍പത് ഗോളാണ് ഒഡിഷ അടിച്ച് കൂട്ടിയത്. ബെംഗ്ളൂറിനെതിരെ മൂന്നും ഈസ്റ്റ് ബംഗാളിനെതിരെ ആറ് ഗോളും. 

മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് കളികളിലായി മൂന്ന് ഗോള്‍ നേടി അഞ്ച് ഗോള്‍ വഴങ്ങിട്ടുണ്ട്. അഡ്രിയന്‍ ലൂണ, ചെഞ്ചോ ഗില്‍ഷാന്‍, അല്‍വാരോ വാസ്‌ക്വേസ്, ഹോര്‍ജെ ഡിയാസ് എന്നിവര്‍ പ്രതീക്ഷിച്ച മികവിലേക്ക് ഇതുവരെ എത്തിയിട്ടില്ല. 

അവസാനം കളിച്ച 11 മത്സരങ്ങില്‍ ആറ് സമനിലയും അഞ്ച് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പേരിലുള്ളത്. ഈ സീസണില്‍ ആദ്യ മത്സരം തോറ്റ മഞ്ഞപ്പട പിന്നീടുള്ള രണ്ട് മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. 

ഒഡിഷക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് 16 കളിയില്‍ കൊമ്പുക്കൊര്‍ത്തപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചും ഒഡിഷ നാലിലും ജയം കണ്ടു. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അവസാനം കളിച്ച മത്സരത്തില്‍    ഒഡിഷയ്‌ക്കൊപ്പമായിരുന്നു ജയം. 



Keywords: News, Kerala, Kerala Blasters, Odisha, ISL, Football, Sports, ISL: Eyeing first win, Kerala Blasters face in-form Odisha FC.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia