സ്റ്റീവ് കോപ്പല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21.06.2016) ഐ.എസ്.എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനുമായിരുന്ന സ്റ്റീവ് കോപ്പല്‍.

ക്രിക്കറ്റ് ഇതിഹാസവും ടീം ഉടമകളിലൊരാളുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം  അറിയിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ ഇംഗ്ലണ്ടുകാരനായ പരിശീലകനായ കോപ്പല്‍ ഒരു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരുന്നത്. ഡേവിഡ് ജയിംസ്, പീറ്റര്‍ ടെയ്‌ലര്‍  എന്നിവര്‍ മുമ്പ്  ബ്ലസ്റ്റേഴ്‌സിന്റെ പരിശീലകരായി വന്ന ഇഗ്ലീഷുകാരാണ്.

സ്റ്റീവ് കോപ്പല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍1982ലെ ലോകകപ്പ് ഉള്‍പ്പടെ ഇംഗ്ലണ്ടിനുവേണ്ടി 42 മത്സരങ്ങള്‍ കളിച്ച സ്റ്റീവ് കോപ്പല്‍ ഏഴ് ഗോളും നേടി. 1982ലെ സ്‌പെയിന്‍ ലോകകപ്പിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ്
 സ്റ്റീവ് കോപ്പല്‍ ടീമില്‍ നിന്ന് മടങ്ങിയത്.

പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റി, ബ്രെന്‍ഡ് ഫോര്‍ഡ്, ബ്രിസ്റ്റല്‍ സിറ്റി,ബ്രൈറ്റ്
റ്റ്ടണ്‍ എന്നീ ക്ലബ്ബുകളില്‍ പരിശീലകനായി ഒരു പിടി അനുഭവവുമായാണ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്.

Keywords: New Delhi, National, Sachin Tendulker, Twitter, Kerala, Football, ISL, Sports, Copper Steven, Kerala Blasters. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia