KSRTC | ഗരുഡ പ്രീമിയം സര്‍വീസ് ലാഭകരമോ! ശരിക്കും ജനത്തെ പറ്റിക്കുകയാണോ?
May 18, 2024, 16:21 IST
/ കെ ആർ ജോസഫ്
(KVARTHA) നവകേരള ബസ് സൂപ്പറാ! ഗരുഡ പ്രീമിയം സര്‍വീസ് ലാഭകരമെന്ന് കെഎസ്ആര്‍ടിസി പറയുമ്പോൾ കേൾക്കാൻ ഒരു സുഖം ഉണ്ടല്ലേ? നവകേരള യാത്രയില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസ് പിന്നീട് കെഎസ്ആര്‍ടിസിക്ക് കൈമാറുകയായിരുന്നു. കെഎസ്ആര്‍ടിസി ഈ ബസ്സുപയോഗിച്ച് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിക്കുകയായിരുന്നു. അതിപ്പോൾ വലിയ ലാഭത്തിലാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടുപിടുത്തം. മെയ് അഞ്ചിനാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. ബസില്‍ അപ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സമയക്രമം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഈ അപവാദങ്ങളെല്ലാം അസത്യമാണെന്നും സര്‍വീസ് ലാഭകരമാണെന്നുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദം. ഇതിനകം 450 ല്‍ കുടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു. ഇപ്പോള്‍ പ്രതിദിനം 46,000 രൂപയ്ക്കു മുകളില്‍ വരുമാനം ബസ്സില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസിയുടെ അറിയിപ്പിൽ പറയുന്നു. 450 പേർ യാത്ര ചെയ്തപ്പോഴേയ്ക്കും ലാഭമായോ? അങ്ങിനെയെങ്കിൽ ഈ ഒരു ബസ് മതിയല്ലോ നഷ്ടത്തിലോടുന്ന ഈ കമ്പനിയെ കരകയറ്റാൻ. എല്ലാം ലാഭം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാത്രം സർക്കാരിൻ്റെ കയ്യിൽ പണമില്ല.
സത്യത്തിൽ ഇതൊക്കെ വിശ്വസിക്കുന്ന ഒരു വിഭാഗവും കൂടി ഇവിടെ ഉള്ളത് ആണ് ഈ സർക്കാരിൻ്റെ രക്ഷ. കെഎസ്ആർടിസിക്ക് അത്ര ലാഭം ഉണ്ടെങ്കിൽ ലോക ബാങ്കിൽ നിന്ന് കടമെടുത്ത പണം അല്ലാതെ അതിൽ നിന്ന് കിട്ടുന്ന ലാഭം അങ്ങനെ ശമ്പളമായി കൊടുത്താൽ പോരേ. സംസ്ഥാനത്തിന് ഒന്നും വേണ്ട. അതിലെ ജോലിക്കാർക്ക് തന്നെ ശമ്പളം കൊടുത്താൽ നന്നായേനെ എന്ന് ചിന്തിക്കുന്ന ഒരു വിഭാഗവും ഇവിടെയുണ്ടെന്ന് മനസ്സിലാക്കുക. ബെംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്റെ വാതില്‍ കേടായാത് ഏറെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടര്‍ന്നത്.
യാത്ര തുടങ്ങി അല്‍പസമയത്തിനകം ഹൈഡ്രോളിക് വാതില്‍ ഇടക്കിടെ തനിയെ തുറന്നുവരുകയും അടയുകയുമായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് പ്രശ്‌നം പരിഹരിച്ചശേഷമാണ് ബസ് ബെംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നത്. ഇത് ഈ ബസിൻ്റെ മുൻ അവസ്ഥയാണെന്നും ഓർക്കണം. ഇപ്പോൾ പറയുന്നു ഈ ബസ് പത്തു ദിവസത്തില്‍ കിലോ മീറ്ററിന് 63.27 രൂപ കളക്ഷന്‍ നേടിയെന്ന്. പൊതുവേ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോ മീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടിയെന്നാണ് വിശദീകരണം. സ്വിഫ്റ്റ് ബസ് തുടങ്ങിയപ്പോൾ ഇതുതന്നെയാണ് പറഞ്ഞത്. ഇപ്പോൾ അതിൻറെ അവസ്ഥ എന്തായി?
ഏതെങ്കിലും ഒന്ന് തുടങ്ങിക്കഴിഞ്ഞാൽ ഉടൻതന്നെ തുടങ്ങും അതിൻറെ ലാഭക്കണക്ക് പറയുവാൻ. നമ്മുടെ നാട്ടിലെ എല്ലാ ട്രെയിനുകൾക്കും മാറ്റം വരേണ്ട സമയം അതിക്രമിച്ചു. പുതിയ ട്രെയിൻ എന്തെങ്കിലും കൊണ്ടുവന്നാൽ പഴയ ട്രെയിനുകളെ കാണിച്ച് പറയും, ഇതിൽ അതിനെക്കാളും പുതിയത് പലതും ഉണ്ട്, അതിനേക്കാട്ടിലും ഇതാണ് നല്ലത് എന്നൊക്കെ. സത്യത്തിൽ പുതിയത് പുതിയത് തന്നെയല്ലേ. അതിലല്ലേ പുതിയ സിസ്റ്റങ്ങൾ ഉണ്ടാകു. പിന്നെ പഴയതിനെ കാണിച്ചിട്ട് അധികം കാട്ടി നല്ലതാണെന്ന് പറയേണ്ട ആവശ്യമുണ്ടോ. എല്ലാം കാലത്തിനനുസരിച്ച് മാറ്റം കൊണ്ടുവരേണ്ടത് തന്നെയാണ്. കൊണ്ടുവന്നാൽ പോരാ അതിനെ നല്ല വൃത്തിയോടെ നോക്കാനും പറ്റണം. അതിന് പറ്റാതെ ആകുന്നതാണ് ഇവിടുത്തെ പ്രശ്നം.
ഒന്നോ രണ്ടോ മാസം കാണും ഈ ആവേശത്തിലുള്ള ലാഭകര വാർത്ത. അത് കഴിഞ്ഞാൽ മുഴുവൻ നഷ്ടത്തിലാണെന്നും ഓടാൻ ടയർ ഇല്ലെന്നും സ്റ്റീറിങ് കയ്യിൽ പോന്നെന്നും ഒക്കെ ആവും കേൾക്കുന്നത്. അതാണ് ഇവിടുത്തെ നിത്യ സംഭവവും. നമ്മളിതൊക്കെ എത്ര കണ്ടതാ, രണ്ട് ദിവസം ഉണ്ടാവും ഇത്. അത് കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ പഴയ അവസ്ഥ തന്നെ. സർക്കാരിന് ആണെങ്കിൽ എല്ലാം ലാഭത്തിലും. എന്നാലും ദാരിദ്ര്യം പറച്ചിലിന് ഒട്ടും കുറവില്ലതാനും. നാട്ടുകാരുടെ കാശു കൊണ്ട് കേരള ടൂർ നടത്തിയതിന്റെ പ്രതിഷേധം അറിയിക്കാൻ കണ്ട മാർഗം. അതിൽ കയറി ഒന്നും രണ്ടും സാധിക്കുക. അങ്ങനെ 450 പേർക്ക് സമാധാനമായി. ഇത് ഈ വാർത്ത കണ്ടപ്പോൾ ഒരാളിട്ട കമൻ്റ് ആണ്. അതും ഏവരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. അത്രമാത്രം ഉണ്ട് ഇവിടുത്തെ ജനങ്ങൾക്ക് കെ.എസ്.ആർ.ടി.സിയെയും ഇവിടുത്തേ സർക്കാരിനെയുമുള്ള വിശ്വാസം.
Keywords: News, Malayalam News, Kerala, Politics, Calicut medical College, Kozhikode, Health, Is Garuda Premium Service Profitable!
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.