Probe | പ്രസിഡന്റിന്റെ ജീവൻ നഷ്‌ടമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് വിശദമായി അറിയാൻ ഇറാൻ; സൈനിക മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു; ഉന്നതതല സംഘത്തെ നിയോഗിച്ചു

 


ടെഹ്‌റാൻ: (KVARTHA) ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയാൻ എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ഇറാൻ സൈനിക മേധാവി ജനറൽ മുഹമ്മദ് ബഗേരി അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൻ്റെ കാരണങ്ങളും മറ്റും വിശദമായി അന്വേഷിക്കാൻ ഉയർന്ന റാങ്കിലുള്ള ഉന്നതതല സംഘത്തെ നിയോഗിച്ചതായി ഇറാൻ വാർത്താ ഏജൻസി ഐഎസ്എൻഎ റിപ്പോർട്ട് ചെയ്‌തു.

Probe | പ്രസിഡന്റിന്റെ ജീവൻ നഷ്‌ടമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് വിശദമായി അറിയാൻ ഇറാൻ; സൈനിക മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു; ഉന്നതതല സംഘത്തെ നിയോഗിച്ചു

ആംഡ് ഫോഴ്‌സ് ജനറൽ സ്റ്റാഫിൻ്റെ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ ജനറൽ അലി അബ്ദുല്ലാഹിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. ശക്തമായ പാശ്ചാത്യ ഉപരോധം നേരിടുന്ന ഇറാനിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലപ്പഴക്കമുള്ളവയാണ്. ഈ സാഹചര്യത്തിൽ അപകടത്തിന്റെ ഉത്തരവാദി അമേരിക്കയാണെന്ന് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് കുറ്റപ്പെടുത്തി. അമേരിക്കൻ ഉപരോധം മൂലം മതിയായ വ്യോമയാന സൗകര്യങ്ങൾ ഇറാന് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റും സംഘവും സഞ്ചരിച്ച 45 വർഷം പഴക്കമുള്ള യുഎസ് നിർമിത ബെൽ 212 ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. ഉപരോധം മൂലം അറ്റകുറ്റപ്പണികൾക്ക് യന്ത്രഭാഗങ്ങൾ പോലും ലഭിച്ചിരുന്നില്ല. സ്‌പെയർ പാർട്‌സിൻ്റെ അഭാവമാണ് ഹെലികോപ്റ്ററിൻ്റെ തകർച്ചയ്ക്ക് കാരണമെന്ന് യുഎസ് മിലിട്ടറി അനലിസ്റ്റ് സെഡ്രിക് ലെയ്‌ടൺ പറയുന്നു. തകർന്ന ഹെലികോപ്റ്ററിൽ സിഗ്നൽ സംവിധാനം ഓൺ ആയിരുന്നില്ലെന്നും, അല്ലെങ്കിൽ അത്തരമൊരു സംവിധാനം ഇല്ലായിരുന്നുവെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുൾഖാദിർ ഉറലോഗ്ലു പറഞ്ഞു.

ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ ഇസ്രാഈലിന് പങ്കുണ്ടെന്ന് ചില ഇറാനിയൻ പൗരന്മാർ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രാഈലിൽ നിന്നോ ഇറാനിൽ നിന്നോ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രസിഡൻ്റിൻ്റെയും മറ്റുള്ളവരുടെയും ഖബറടക്കം ചൊവ്വാഴ്ച രാവിലെ തബ്രിസിൽ നടക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

Keywords: News, World, Tehran, Ebrahim Raisi, Helicopter, Iran President, Accident, Crash, Report, Investigation, America,  Iran’s military chief of staff orders probe into Raisi’s crash: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia