IPL | പാറ്റ് കമ്മിൻസിനോട് 20 കോടി രൂപ ആവശ്യപ്പെട്ട് ശ്രേയസ് അയ്യർ! ഐപിഎൽ ഫൈനലിന് മുമ്പുള്ള രസകരമായ വീഡിയോ പുറത്ത്
* തോണിയിൽ ഇരുന്ന് കടൽത്തീരത്ത് ഐപിഎൽ ട്രോഫിയുമായി ഫോട്ടോയ്ക്കും പോസ് ചെയ്തു
ചെന്നൈ: (KVARTHA) കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരത്തിന് തൊട്ട് മുമ്പ് രണ്ട് ക്യാപ്റ്റന്മാരും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഐപിഎല്ലിൻ്റെ ഔദ്യോഗിക പേജിലാണ് എക്‌സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈയിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരായ ശ്രേയസ് അയ്യറും പാറ്റ് കമ്മിൻസും പരസ്പരം തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നത് കാണാം.
വീഡിയോയിൽ തുടക്കത്തിൽ അയ്യർ ഓട്ടോറിക്ഷ ഡ്രൈവറും പാറ്റ് കമ്മിൻസ് യാത്രക്കാരനുമാണ്. ഈ സമയത്ത്, അയ്യർ ഓട്ടോയിൽ യാത്ര ചെയ്യാൻ കമ്മിൻസിനോട് പണം ചോദിക്കുന്നു. തമാശയായി ഓസ്‌ട്രേലിയൻ ക്രിക്കറ്ററിൽ നിന്ന് 20 കോടി രൂപ കൂലി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കമ്മിൻസ് ഇത് കേട്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം.
We promise Shreyas and Pat didn't hit "Auto tune" here 😁
— IndianPremierLeague (@IPL) May 26, 2024
RAW and unfiltered - both captains ahead of the #Final 🏆 #TATAIPL | #TheFinalCall | #KKRvSRH | @KKRiders | @SunRisers | @ShreyasIyer15 | @patcummins30 pic.twitter.com/ZI1YhI6UCY
അവരുടെ സംഭാഷണത്തിനിടയിൽ, 2014 ലെ കെകെആറുമായുള്ള തൻ്റെ അരങ്ങേറ്റ സീസണിൽ കമ്മിൻസിൻ്റെ ഐപിഎൽ വിജയത്തെക്കുറിച്ചും അയ്യർ അന്വേഷിച്ചു. കൂടാതെ, ഇരുവരും ബീച്ചിൽ സമയം ചെലവഴിക്കുന്നതും ആരാധകരുമായി സംവദിക്കുന്നതും വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇരുവരും ഒരു തോണിയിൽ ഇരുന്ന് കടൽത്തീരത്ത് ഐപിഎൽ ട്രോഫിയുമായി ഫോട്ടോയ്ക്കും പോസ് ചെയ്തു.