IPL Auction | ഐപിഎൽ താരലേലം വിദേശത്തേക്ക്; തങ്ങളുടെ ഇഷ്ട ടീമിൽ ആരൊക്കെ ഉണ്ടാക്കുമെന്ന ആകാംക്ഷയിൽ ആരാധകർ
● കഴിഞ്ഞ വർഷം ദുബൈയിലാണ് ലേലം നടന്നത്.
● ദുബൈ, അബുദാബി, ദോഹ എന്നീ നഗരങ്ങളിലൊന്നിൽ ലേലം നടക്കും.
മുബൈ: (KVARTHA) ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലം വീണ്ടും ഇന്ത്യക്ക് പുറത്തായിരിക്കും നടക്കുക. നവംബർ മാസത്തിൽ ദുബൈ, അബുദാബി, ദോഹ എന്നീ നഗരങ്ങളിലൊന്നിൽ ലേലം നടക്കാനാണ് സാധ്യത.
കഴിഞ്ഞ വർഷം ദുബൈയിലാണ് ലേലം നടന്നത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ ഒരു പ്രധാന മാറ്റം ഉണ്ടാകുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പുതിയ പരിശീലകനാകുന്നതാണ്. രാജസ്ഥാനിൽ ദ്രാവിഡിനൊപ്പം വിക്രം റാത്തോർ ബാറ്റിംഗ് കോച്ചായും, പരസ് മാംബ്രേ ബൗളിംഗ് കോച്ചായും എത്തും.
ടീമുകൾ താരങ്ങളെ നിലനിർത്തുന്ന കാര്യത്തിലെ തീരുമാനം അറിയുന്നതിന് ശേഷമായിരിക്കും ലേലത്തിൽ പങ്കെടുക്കേണ്ട താരങ്ങളെ ഓരോ ടീമും തീരുമാനിക്കുക. ഈ മാസം അവസാനത്തോടെ താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ ഐപിഎൽ ഭരണ സമിതി അന്തിമ തീരുമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.
#IPL, #IPLAuction, #IPL2024, #Dubai, #AbuDhabi, #Doha, #IndianPremierLeague, #cricket, #T20cricket, #playerauction