Video | കണ്ണ് മൂടിയിരുന്നിട്ടും ഒരു കൂട്ടം പുരുഷന്മാര്‍ക്കിടയില്‍നിന്ന് തന്റെ ഭര്‍ത്താവിനെ നിമിഷനേരം കൊണ്ട് കണ്ടെത്തി ഭാര്യ; മത്സരത്തിനുപയോഗിച്ച തന്ത്രം കണ്ട് പൊട്ടിച്ചിരിച്ച് ചുറ്റുമുള്ളവര്‍, വീഡിയോ
May 20, 2023, 18:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) കണ്ണ് തുണികൊണ്ട് മൂടിയിരുന്നിട്ടും ഒരു കൂട്ടം പുരുഷന്മാര്‍ക്കിടയില്‍നിന്ന് തന്റെ ഭര്‍ത്താവിനെ നിമിഷനേരം കൊണ്ട് കണ്ടെത്തുന്ന ഭാര്യയുടെ സാമര്‍ഥ്യം കണ്ട് കയ്യടിച്ച് മറ്റ് മത്സരാര്‍ഥികള്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോയാണ് കാണുന്നവരില്‍ ഏറെ ഹൃദയഹാരിയാക്കുന്നത്.
വരിയായി നിന്നിരിക്കുന്ന പുരുഷന്മാര്‍ക്കിടയില്‍ നിന്ന് യുവതി തന്റെ ഭര്‍ത്താവിനെ മാത്രം നിമിഷനേരം കൊണ്ട് കണ്ടെത്താന്‍ ഉപയോഗിക്കുന്ന വിദ്യയാണ് ചുറ്റുമുള്ളവരില്‍ പൊട്ടിച്ചിരിച്ച് പടര്‍ത്തിയത്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കായി നടത്തുന്ന ഒരു മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇത്.
കണ്ണുകെട്ടിയ ഭാര്യമാര്‍ ഒരു കൂട്ടം പുരുഷന്‍മാര്‍ക്കിടയില്‍ നിന്നും തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൃത്യമായി കണ്ടെത്തണം അതാണ് മത്സരം. മത്സരിക്കാനെത്തിയ ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ കൃത്യമായി കണ്ടെത്തിയ വിധമാണ് എല്ലാവരിലും ചിരി പടര്‍ത്തിയത്.
താനും ഭര്‍ത്താവും തമ്മിലുള്ള ഉയരവ്യത്യാസം കൃത്യമായി അറിയാമായിരുന്ന ഭാര്യ ഓരോ പുരുഷന്മാരുടെയും അടുത്തുചെന്ന് തന്റെ ഉയരവുമായി താരതമ്യപ്പെടുത്തി നോക്കിയാണ് തന്റെ ഭര്‍ത്താവിനെ എളുപ്പത്തില്‍ കണ്ടെത്തുന്നത്. ഭാര്യയുടെ ഈ ബുദ്ധിപരമായ നീക്കത്തില്‍ സ്വയം മറന്ന് ചിരിക്കുന്ന ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം.
സെകന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഒരു തവണ കണ്ടവര്‍ വീണ്ടും ഒരിക്കല്‍ കൂടി കാണും എന്ന കാര്യത്തില്‍ സംശയമില്ല. 'മറ്റ് ഭാര്യമാര്‍ക്ക് ഇവര്‍ ഒരു വെല്ലുവിളി തന്നെ ആയിരിക്കും' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കാണുകയും രസകരമായി പ്രതികരിക്കുകയും ചെയ്തിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.