Gravestone Word | സഹപ്രവര്‍ത്തകയുമായി ലൈംഗികബന്ധത്തിലേര്‍പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് മരിച്ചു; ഭര്‍ത്താവിന്റെ കല്ലറയ്ക്ക് മുകളില്‍ 'വ്യഭിചാരി' എന്ന് എഴുതിവച്ച് ഭാര്യ

 



കാനഡ: (www.kvartha.com) സഹപ്രവര്‍ത്തകയുമായി ലൈംഗികബന്ധത്തിലേര്‍പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് മരിച്ച ഭര്‍ത്താവിന്റെ കല്ലറയ്ക്ക് മുകളില്‍ 'വ്യഭിചാരി' എന്ന് എഴുതിവച്ച് ഭാര്യ. കാനഡയിലുള്ള സ്ത്രീയാണ് തന്റെ മരിച്ച ഭര്‍ത്താവിനോടുള്ള പ്രതികാരം വീട്ടിയത്. 

ഭര്‍ത്താവ് മരിച്ചത് സഹപ്രവര്‍ത്തകയുമായി സെക്‌സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്നാണെന്ന് ഇവരുടെ മകന്‍ തന്നെയാണ് റെഡ്ഡിറ്റില്‍ പങ്കുവച്ചത്. Am I The Asshole എന്ന പേജിലാണ് മകന്‍ ഈ അനുഭവം പങ്ക് വച്ചിരിക്കുന്നത്. അമ്മ ചെയ്ത പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ടാണ് മകന്‍ റെഡ്ഡിറ്റില്‍ പോസ്റ്റ് ഇട്ടത്. അതോടെയാണ് സംഭവം ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങി. 

'അത് മാറ്റണമെന്ന് തനിക്കില്ല എന്നും അത് ന്യായമാണോ' എന്നും കൂടി മകന്‍ റെഡ്ഡിറ്റില്‍ ആളുകളോട് അഭിപ്രായം ചോദിച്ചു. ദീര്‍ഘകാലമായി തന്റെ അച്ഛന്‍ സഹപ്രവര്‍ത്തകയുമായി പ്രണയബന്ധത്തിലായിരുന്നു. അതില്‍ അവര്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു. അമ്മയുമായുള്ള ദാമ്പത്യത്തില്‍ നിന്നും രക്ഷപ്പെട്ട് അവരോടൊപ്പം കാനഡയിലേക്ക് പോകാനായിരുന്നു അച്ഛന്റെ പദ്ധതി. 

അങ്ങനെ അച്ഛന്‍ അങ്ങോട്ട് പോയി. എന്നാല്‍, വിവാഹമോചനത്തിനുള്ള നടപടികളൊന്നും നടത്തുകയോ നിയമപരമായി വിവാഹമോചനം നേടുകയോ ചെയ്തിട്ടില്ല. അതിനെ കുറിച്ച് ആലോചിക്കുകയും അതുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു. എന്നാല്‍, അതിനിടെ ലൈംഗികബന്ധത്തിലേര്‍പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് അച്ഛന്‍ മരണപ്പെടുകയായിരുന്നു. 

Gravestone Word | സഹപ്രവര്‍ത്തകയുമായി ലൈംഗികബന്ധത്തിലേര്‍പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് മരിച്ചു; ഭര്‍ത്താവിന്റെ കല്ലറയ്ക്ക് മുകളില്‍ 'വ്യഭിചാരി' എന്ന് എഴുതിവച്ച് ഭാര്യ


തന്റെ അമ്മയ്ക്ക് ഇതിലെല്ലാം വേദനയുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്റെ കല്ലറയില്‍ 'ജോണ്‍ ഡോയിയുടെ സ്‌നേഹമുള്ള ഓര്‍മ്മകള്‍ക്ക് വേണ്ടി' എന്ന് എഴുതിയതിനൊപ്പം 'വ്യഭിചാരി' എന്ന വാക്ക് കൂടി ചേര്‍ക്കുകയായിരുന്നു. 

ഇത് കണ്ട് അച്ഛന്റെ സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ദേഷ്യം വന്നു. എന്നാല്‍, തനിക്ക് അതില്‍ പ്രശ്‌നമൊന്നും തോന്നിയില്ല. കാരണം തന്റെ അച്ഛന്റെ യഥാര്‍ഥ സ്വഭാവത്തെ ഉള്‍ക്കൊള്ളുന്ന വാചകമാണ് അതെന്നാണ് താന്‍ കരുതുന്നത് എന്നാണ് മകന്‍ പറയുന്നത്. ഏതായാലും നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Keywords:  News,World,international,canada,Death,Husband,Wife,Humor,Social-Media,Local-News, Wife Carves 'Adulterer' On Cheating Husband's Gravestone After He Dies Making Love To Colleague
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia